ബെംഗളൂരു : വിശ്വാസ വോട്ടെടുപ്പില്‍ പരാജയ പ്പെട്ട തോടെ കര്‍ണ്ണാടക മുഖ്യ മന്ത്രി എഛ്. ഡി. കുമാര സ്വാമി രാജി ക്കത്ത് നല്‍കി. ഗവര്‍ണ്ണര്‍ വാജുഭായി വാല രാജി ക്കത്ത് സ്വീകരിച്ചതായി അറിയിച്ചു. പതിനാറ് എം. എല്‍. എ. മാരുടെ രാജിയെ തുടര്‍ന്നാണ് കുമാര സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്.
Bengaluru: HD Kumaraswamy submits his resignation to Karnataka Governor, Vajubhai Vala. pic.twitter.com/uXxsucfat7
— ANI (@ANI) July 23, 2019
കഴിഞ്ഞ വര്‍ഷം മെയ് മാസ ത്തിലാണ് കര്‍ണ്ണാടക യിലെ കോണ്‍ഗ്രസ്സ്- ജെ. ഡി. എസ്. സഖ്യ സര്‍ക്കാര്‍ അധികാരം ഏറ്റത്. ഈയിടെ ഉണ്ടായ രാഷ്ട്രീയ മലക്കം മറിച്ചിലു കളാണ് കുമാര സ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷം ആയത്. ഈ അവസരം മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കു വാന്‍ ബി. ജെ. പി. രംഗത്തു എത്തിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കര്‍ണ്ണാടക, വിവാദം