അലഹബാദ്: ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവന വിവാദമാകുന്നു. ദാരിദ്യം എന്നാല്‍ ആഹാരമില്ലായ്മയോ, പണമില്ലായ്മയോ അല്ലെന്നും അതൊരു മാനസികാവസ്ഥ ആണെന്നുമാണ് അലഹബാദിലെ ഒരു യോഗത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. ആത്മവിശ്വാസമുണ്ടെങ്കില്‍ ദാരിദ്രത്തെ മറികടക്കാമെന്നും മഹിളാവികാസ് പരിയോജനയില്‍ ചേര്‍ന്ന് അമേഠിയിലെ ഒരു സ്തീയുടെ കാര്യം ഉദാഹരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാഹുലിന്റെ പ്രസ്ഥാവനയെ കടുത്ത ഭാഷയിലാണ് ബി.ജെ.പി വിമര്‍ശിച്ചത്.
ഇന്ത്യയുടെ ദാരിദ്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധി എത്രമാത്രം അഞ്ജനാണെന്നതാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം