ന്യൂഡല്‍ഹി : പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ബില്ലിന് ഇന്ന് അന്തിമ തീരുമാനമാകും. നിലവില്‍ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ശമ്പളം 16000 രൂപയാണ്. ബില്‍ പാസാകുന്നതോടെ ഇത് 50,000 രൂപയാകും. പ്രതിദിന ബത്ത ആയിരം രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി വര്‍ദ്ധിക്കും. വിമാന യാത്രാ ബത്ത, ട്രെയിന്‍ യാത്രാ ബത്ത, ടെലിഫോണ്‍ ബത്ത എന്നിവയും വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്ക പ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യം അനുവദിച്ചില്ല. നിലവിലുള്ള നിരക്കില്‍ തന്നെ ഈ ആനുകൂല്യങ്ങള്‍ തുടരും.
സെക്രട്ടറിമാരുടെ ശമ്പളത്തേക്കാള്‍ ഒരു രൂപ വര്‍ദ്ധിപ്പിച്ചു 80,001 രൂപയാക്കി എം. പി. മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍