മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുന്നു. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി നിഫ്റ്റി 5500 പോയന്റ് മറി കടന്നു. ബി. എസ്. ഇ. സെന്‍സെക്സ് 18,435 പോയന്റിലും എത്തി. സെന്‍സെക്സിലെ നാലു ഓഹരികള്‍ ഒഴികെ ബാക്കി ഇരുപത്താറ് ഓഹരികളും മുന്നേറ്റം കാഴ്ച വെച്ചു. എച്ച്. ഡി. എഫ്. സി., ഐ. സി. ഐ. സി. ഐ. ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, റിലയന്‍സ് തുടങ്ങിയവ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോഴ്സും, ഓ. എന്‍. ജി. സി. യുടേയും ഓഹരി വിലയില്‍ അല്പം ഇടിവുണ്ടായി. യു. ടി. വി. സോഫ്റ്റ് വെയര്‍, യെസ് ബാങ്ക്, എസ്. ബി. ടി. തുടങ്ങിയ ഷെയറുകളിലും ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടായി.
അമേരിക്കന്‍ വിപണിയില്‍ ഉണ്ടായ മുന്നേറ്റം ആണ് ഇന്ത്യന്‍ വിപണിയ്ക്ക് പ്രചോദനമായത്. ഏഷ്യന്‍ വിപണിയിലും മുന്നേറ്റത്തിന്റെ സൂചനയാണ് കാണുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം