ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ ആരെയും വെറുതെ വിടില്ല എന്ന് കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഗെയിംസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇത് വ്യക്തിപരമോ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ വിജയമല്ല, രാഷ്ട്രത്തിന്റെ തന്നെ വിജയമാണ് എന്നതിനാലാണ് പ്രധാന മന്ത്രി തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടത്. രാഷ്ട്രത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണിത് എന്നും കോണ്ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗം അഭിസംബോധന ചെയ്തു കൊണ്ട് സോണിയാ ഗാന്ധി പ്രസ്താവിച്ചു.
ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വേളയില്‍ ഇത് മറക്കരുത്. ഗെയിംസ് സമാപിച്ചാല്‍ ഉടന്‍ തന്നെ ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തും. കുറ്റാക്കാരെ ആരെയും വെറുതെ വിടില്ല.
അനധികൃത ഖനനം തടയേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞ സോണിയ ആദിവാസി ഗോത്ര വര്‍ഗ്ഗക്കാരുടെ വികസനം ഗൌരവമായി കണക്കിലെടുക്കണം എന്നും ആവശ്യപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കായികം, തട്ടിപ്പ്