ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അധ്യക്ഷനുമായ എം. കെ. പാന്ഥെ (86) അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രി ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ഹൃദയാഘാതമാണു മരണകാരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയില്‍ ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1958ല്‍ എഐടിയുസി സെന്‍ട്രല്‍ ഓഫിസില്‍ അംഗമായി ചേര്‍ന്ന അദ്ദേഹം 1966 ല്‍ എഐടിയുസി സെക്രട്ടറിയായി .പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എമ്മില്‍ നിലയുറപ്പിച്ച അദ്ദേഹം 1970ല്‍ സി. ഐ.ടി.യു. സെക്രട്ടറിയായി. 2010 വരെ സിഐടിയു സംസ്‌ഥാന പ്രസിഡന്റായിരുന്നു. ആ വര്‍ഷം സ്‌ഥാനമൊഴിഞ്ഞതിനു ശേഷം സിഐടിയു ദേശീയ പ്രസിഡന്റായി തുടരുകയായിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍