ന്യൂഡെല്‍ഹി: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 66.09 എന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ 104 പൈസയുടെ ഇടിവ് സംഭവിച്ചു. തുടര്‍ന്ന് 66.09 ലേക്ക് ഇടിയുകയായിരുന്നു. 65.56 എന്ന കഴിഞ്ഞ ആഴ്ചയിലെ റെക്കോര്‍ഡ് ഇതോടെ മറികടന്നത്. ചരിത്രത്തില്‍ എങ്ങുമില്ലാത്തവിധം വന്‍ തോതിലുള്ള ഇടിവാണ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. മാസാന്ത്യമായതോടെ ഇറക്കുമതിക്കാരില്‍ നിന്നും വലിയ തോതില്‍ ഉള്ള ഡിമാന്റ് ഉണ്ടായതാണ് പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണം എന്ന് കരുതുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിയുന്നതും ഇടിവിന്റെ ആഘാതം കൂട്ടി. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയേയും സാരമായി ബാധിച്ചു. സെന്‍സെക്സ് 600 പോയന്റിന്റെ നഷ്ടം രേഖപ്പെടുത്തി. വലിയ വില്പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകടമായത്. ബാങ്കിങ്ങ് ഓഹരികള്‍ക്ക് കനത്ത പ്രഹരമാണ് ഉണ്ടായത്. ഏഷ്യന്‍ ഓഹരിവിപണികളില്‍ ഉണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരിവിപണിയുടെ തകര്‍ച്ചക്ക് കാരണമായി.
രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് പ്രത്യക്ഷത്തില്‍ ആഹ്ലാദം പകരുന്ന വാര്‍ത്തയാണെങ്കിലും ഇന്ത്യയിലെ കമ്പോളത്തില്‍ നിത്യോപയഓഗ സാധനങ്ങള്‍ക്കുണ്ടായ വന്‍ വിലവര്‍ദ്ധനവ് നാട്ടിലുള്ള കുടുമ്പങ്ങളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും വന്‍ തോതിലാണ് ഇന്ത്യയിലേക്ക് പണം ഒഴുകുന്നത്. കടം വാങ്ങിയും മറ്റുമാണ് പലരും പണം നാട്ടിലേക്ക് അയക്കുന്നത്. മാസാവസാനമായിട്ടു പോലും പല വിദേശ പണമിടപാടു സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 28 മുതല്‍ പല കമ്പനികളിലും ശമ്പളം നല്‍കും. ഇതോടെ പണമയക്കുന്നതിന്റെ തിരക്ക് വര്‍ദ്ദിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം