മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.
അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു.
ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, പോലീസ്, ബ്ലോഗ്, മനുഷ്യാവകാശം, ശിക്ഷ