ബാംഗ്ലൂര്‍ : കര്‍ണ്ണാടകയില്‍ 19 എം. എല്‍. എ. മാര്‍ മുഖ്യമന്ത്രി യദിയൂരപ്പയുടെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ കര്‍ണ്ണാടകയിലെ ബി. ജെ. പി. മന്ത്രിസഭ പ്രതിസന്ധിയിലായി. പിന്തുണ പിന്‍വലിച്ചവരില്‍ അടുത്തയിടെ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്തവരും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 12 നു വൈകീട്ട് അഞ്ചു മണിക്കകം നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ ബി. ജെ. പി. നേതൃത്വത്തില്‍ ഉള്ള ഏക മന്ത്രി സഭയാണ് കര്‍ണ്ണാടകയിലേത്. കഴിഞ്ഞ വര്‍ഷം മന്ത്രിസഭയ്ക്ക് പ്രതിസന്ധി ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ചില മന്ത്രിമാരെ മാറ്റുകയും ചെയ്തു. ഇവിടെ ഇടയ്കിടെ ഭരണ പ്രതിസന്ധി യുണ്ടാകുന്നത് ബി. ജെ. പി. കേന്ദ്ര നേതൃത്വത്തിനും തലവേദന യായിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം