ന്യൂഡല്‍ഹി: ബെര്‍ലിന്‍ കേന്ദ്രമാക്കിയുള്ള അഴിമതി വിരുദ്ധ സംഘടനയായ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലെന്നു റിപ്പോര്‍ട്ട്. ഒന്നു മുതല്‍ പത്തു വരെയുള്ള അഴിമതി സൂചികയില്‍ ഇന്ത്യയ്‌ക്ക് 3.1 പോയിന്റാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3.3 പോയിന്റായിരുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ദ്ധനവാണ് എന്ന് പഠനം പറയുന്നു. അഞ്ചില്‍ കുറവു പോയിന്റ് ലഭിക്കുന്ന രാജ്യം അഴിമതിയില്‍ മുങ്ങിയതായാണു കണക്കാക്കാറാണ്.
183 രാജ്യങ്ങളുടെ അഴിമതിപ്പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 95 സ്ഥാനത്താണ്. 186 രാജ്യങ്ങളിലെയും പൊതുമേഖലാ രംഗത്തെ അഴിമതി നിരീക്ഷിച്ചാണ് സംഘടന റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യയെക്കാള്‍ അധികം അഴിമതി നടക്കുന്നുണ്ട്. അഴിമതി രഹിത രാജ്യങ്ങളുടെ നിരയില്‍ ന്യൂസിലന്‍ഡാണു മുന്നില്‍. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നില്‍.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി