ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ ഉപവാസ വേദിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ പോയത് ഹസാരെ ടീം കോണ്‍ഗ്രസിനെ പ്രത്യേകമായി ആക്രമിക്കുന്നതിന് കൂട്ടായാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി. ഹസാരെക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തി കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. പാര്‍ലിമെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ഹസാരെ ഏറ്റെടുക്കേണ്ടതില്ല, അവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. അഴിമതിയല്ല. കോണ്‍ഗ്രസിനെതിരായ സാഹചര്യം രാജ്യത്ത് ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഹസാരെയുടെ മാത്രമല്ല, രാംദേവിന്‍െറയും ശ്രീശ്രീ രവിശങ്കറുടെയും ലക്ഷ്യം രാഷ്ട്രീയമാണ്. ബി. ജെ. പിക്ക് വേണ്ടിയാണ് ഹസാരെ പണിയെടുക്കുന്നത്. ഭീകര ചെയ്തികളില്‍ സംഘ്പരിവാറിനുള്ള പങ്കാളിത്തത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്, ഹസാരെ അതിനുള്ള ഉപകരണമാണ് ദിഗ്വിജയ് സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ഹസാരെ സംസാരിക്കുന്നതിനെയും ദിഗ്വിജയ് സിങ് വിമര്‍ശിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം