ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബംഗാരപ്പ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരുലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വെച്ചാണ് മരണമടഞ്ഞത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കര്‍ണാടക വികാസ് പാര്‍ട്ടി, കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. 1967 ലാണ് ആദ്യമായി എം. എല്‍. എ. യായത്. പിന്നീട് വിവിധ കാലങ്ങളിലായി ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാര്‍ഷികം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായി ബംഗാരപ്പ പ്രവര്‍ത്തിച്ചു. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം