ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.
എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.
രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍, രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.
- Image Credit : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: president-of-india, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, നിയമം, സാങ്കേതികം