ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമ ബത്ത (D. A.) നാലു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ക്ഷാമ ബത്ത 38 ശതമാനം ആകും.
50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതു ഗുണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം കണക്കിലെടുത്ത് കൊണ്ടാണ് ക്ഷാമ ബത്ത കൂട്ടുവാനുള്ള തീരുമാനം എടുത്തത്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 % ആയിരുന്നു ഡി. എ. നല്‍കിയിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, തൊഴിലാളി, മനുഷ്യാവകാശം, സാങ്കേതികം, സാമ്പത്തികം