ന്യൂഡല്‍ഹി : കേരളത്തിനു പ്രളയ ധന സഹായമായി 145 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് ഇത്. 3000 കോടി രൂപയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കും എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കാലാവസ്ഥ, കേരളം, ദുരന്തം, പരിസ്ഥിതി, സാമ്പത്തികം