ന്യൂഡൽഹി : രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുന്നു. പൊതു സെൻസസിനൊപ്പം ജാതി കണക്കെടുപ്പ് നടത്തും എന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. പത്തു വർഷം കൂടുമ്പോൾ സെൻസസ് എടുക്കാറുള്ളതാണ്. രാജ്യത്ത് 2011 ലാണ് അവസാനമായി സെൻസസ് നടത്തിയത്.
2021 ൽ നടത്തേണ്ട സെൻസസ്, കൊവിഡു കാലം ആയിരുന്നതിനാൽ എല്ലാം കെട്ടടങ്ങിയതിനു ശേഷമേ പ്രവർത്തന ങ്ങൾ നടത്താൻ കഴിയൂ എന്നായിരുന്നു അന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴും അതിനുള്ള ഒരുക്ക ങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല
ജാതി സെൻസസ് നടത്തണം എന്ന ആവശ്യം പ്രതി പക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. സെൻസസും ജാതി സെൻസസും ഉടൻ നടത്തണം എന്ന് മധുരയിൽ ചേർന്ന സി. പി. ഐ. എം. പാർട്ടി കോൺഗ്രസ് ആവശ്യ പ്പെട്ടിരുന്നു. ബിഹാറിൽ എൻ. ഡി. എ. ഘടക കക്ഷിയായ ജെ. ഡി. യുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിൻ്റെ ജാതി സെന്‍സസ് പ്രഖ്യാപനം. twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: information-technology, ഇന്ത്യ, കേരളം, തമിഴ്നാട്, മനുഷ്യാവകാശം, സാങ്കേതികം