
കൊൽക്കത്ത : യാതൊരു പ്രകോപനവും ഇല്ലാതെ ഇറാനു നേരെ യു. എസ്.-ഇസ്രായേൽ സഖ്യം നടത്തിയ സൈനിക ആക്രമണത്തെ എസ്. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) പാർട്ടി അപലപിച്ചു. കൊലയാളിയായ ഇസ്രായേൽ പ്രധാന മന്ത്രിയെ ‘സഹോദരൻ’ എന്ന് വിളിച്ച ഇന്ത്യൻ പ്രധാന മന്ത്രി മോഡിയുടെ നടപടിയെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും പാർട്ടി ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ്.
സയണിസ്റ്റ് ഇസ്രായേൽ, ഇറാനുമേൽ നടത്തിയ അതി ക്രൂരമായ സൈനിക ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ‘പ്രതിരോധ പരമായ ആക്രമണം’ എന്നത് അടിസ്ഥാന രഹിതമായ ഒരു ന്യായീകരണം മാത്രമാണ്. യു. എസ്. സാമ്രാജ്യത്വ വാദികളുടെ പൂർണ്ണ പിന്തുണയോടെ യുള്ള ധിക്കാര പരമായ സൈനിക ഇടപെടൽ ആണിത്.
യഥാർത്ഥത്തിൽ ഇത് അമേരിക്കൻ സാമ്രാജ്യത്വം ഇറാനു മേൽ നടത്തുന്ന കടന്നു കയറ്റമാണ്. ഇറാന് എതിരെയുള്ള ഈ നഗ്നമായ കടന്നാക്രമണം ഉടൻ നിർത്തണം എന്നും എസ്. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നു.
ഇസ്രായേൽ പ്രധാന മന്ത്രിയെ ഭീകരതക്ക് എതിരെ യുള്ള പോരാളി എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് ഇത് സംഭവിച്ചത് എന്നത് ദൗർഭാഗ്യകരം കൂടിയാണ്.
പരമാധികാര രാജ്യമായ ഇറാന് എതിരായ ഈ ആക്രണത്തിൽ നിന്ന് യു. എസ്. സാമ്രാജ്യത്വ വാദി കളെയും സയണിസ്റ്റ് ഇസ്രായേലിനെയും പിന്തിരിപ്പിക്കുന്നതിന് ശക്തമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ലോകം എമ്പാടുമുള്ള ജനങ്ങളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
സയണിസ്റ്റ് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ ഗവണ്മെന്റ് അടിയന്തരമായി വിച്ഛേദിക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’ എന്നും എസ്. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
വാർത്ത നൽകിയത് : സ്വപൻ ഘോഷ്, ഓഫീസ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി, എസ്. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awareness, അന്താരാഷ്ട്രം, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, തീവ്രവാദം, പ്രതിഷേധം, ബംഗാള്‍, മനുഷ്യാവകാശം




























