ന്യൂഡല്‍ഹി : രാജ്യം കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളില്‍ ഒന്നായ നിതാരി കൂട്ടക്കൊല ക്കേസിലെ പ്രധാന പ്രതി സുരീന്ദര്‍ കോഹ്‌ലിയുടെ വധ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. 14 വയസ്സ് പ്രായം ഉണ്ടായിരുന്ന റിംപേ ഹാല്‍ദാര്‍ എന്ന പെണ്‍കുട്ടിയുടെ കൊലക്കേസിലാണ് വിധി. വളരെ പ്രാകൃതമായ രീതിയിലാണ് കോഹ്‌ലി കുട്ടികളെ വധിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം കേസില്‍ മൊനീന്ദര്‍ സിംഗ് പാന്ഥറിനെ വെറുതെ വിട്ട നടപടിക്കെതിരേ സി. ബി. ഐ. സമര്‍പ്പിച്ച അപ്പീലില്‍ കോടതി വിധി പറഞ്ഞില്ല. അലഹബാദ് കോടതിയുടെയും വിചാരണ കോടതിയുടെയും വിധിക്കെതിരെ കോഹ്‌ലി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
2005 ഡിസംബറില്‍ പാന്ഥറിന്റെ വേലക്കാരന്‍ കോഹ്‌ലിയുടെ വീടിനു സമീപമുളള ഓവു ചാലില്‍ നിന്നും ശരീര അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല പുറത്തു കൊണ്ടു വന്നത്. യുവതികളും കുട്ടികളുമടക്കം 19 പേരെയാണ് ബലാത്‌സംഗം ചെയ്ത് ക്രൂരമായി വധിച്ചത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, ശിക്ഷ