ന്യൂഡല്‍ഹി : 40 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയുടെ ആസ്തി 85.97 ട്രില്യന്‍ ഡോളര്‍ ആകുകയും അമേരിക്കയെയും ചൈനയെയും മറികടക്കും എന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
2020 ല്‍ ചൈന അമേരിക്കയെക്കാള്‍ സമ്പന്നര്‍ ആകുകയും എന്നാല്‍ 2050 ല്‍ ഇന്ത്യ ചൈനയെയും അമേരികായെയും പിന്തള്ളി മുന്പില്‍ എത്തും എന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ ഗ്രോത്ത് ജെനെറേറ്റഴ്സ് എന്ന കമ്പനി പറയുന്നു. ആഭ്യന്തര ഉല്പാദനം ആധാരമാക്കിയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടന്ന് ആയിരിക്കും.റിപ്പോര്‍ട്ട് അനുസരിച്ച് വരുന്ന 40 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജി.ഡി.പി വര്ഷം തോറും 6.4% വര്‍ദ്ധിക്കും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളില്‍ ഒന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം