
ഭോപ്പാല്‍: മധ്യപ്രദേശിലെ സാമൂഹ്യ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയും അഴിമതി വിരുദ്ധ സമരങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ഷേലാ മസൂദിനെ അക്രമികള്‍ വെടിവച്ചു കൊന്നു. അന്നാ ഹസാരെയുടെ അഴിമതിരഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനു വേണ്ടി നടത്തിയ സമരത്തില്‍ ഷേലയും സജീവ പങ്കാളിയായിരുന്നു. വംശനാശം നേരിടുന്ന കടുവകളുടെ സംരക്ഷണത്തിനായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. കാറില്‍ ഇരിക്കുകയായിരുന്ന ഷേലയെ ഭോപ്പാല്‍ നഗരത്തിലെ ഫിസാ പ്രദേശത്തുള്ള വസതിയ്ക്ക് സമീപം വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, പരിസ്ഥിതി

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 
 
 
 
 
 
 
ഞാന്‍ രജനീ കാന്ത് പറയുന്നൂ എനിക്കു വേണ്ടി മരിക്കാതെ അണ്ണാവുക്കു വെണ്ടി മരിക്കൂ.
അണ്ണാ ഹസാരെ താന്‍ നമ്മ അണ്ണന്‍,.