ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, കേരള രാഷ്ട്രീയം, കോടതി, നിയമം, പരിസ്ഥിതി