ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ക്രൂരമായ സ്ത്രീ പീഡനത്തെ തുടർന്ന് കോൺഗ്രസ് ശിക്ഷാ നിയമത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ഭേദഗതികളിൽ പ്രതികളെ ബലപൂർവ്വം ഷണ്ഡവൽക്കരിക്കുന്നതും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരാവകാശ നിയമം പോലുള്ള സുപ്രധാന നിയമ നിർമ്മാണ നടപടികൾക്ക് ചുക്കാൻ പിടിച്ച സോണിയാ ഗാന്ധി നയിക്കുന്ന ദേശീയ ഉപദേശക സമിതിയാണ് കോൺഗ്രസിന് വേണ്ടി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുമായി വെള്ളിയാഴ്ച്ച സ്ത്രീ – ശിശു വികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകളിൽ പ്രതിയെ രാസ പ്രയോഗത്തിലൂടെ നിരവ്വീര്യനാക്കി ഷണ്ഡത്വം അടിച്ചേൽപ്പിക്കുക എന്ന നിർദ്ദേശവും അടങ്ങുന്നു. എല്ലാ നിർദ്ദേശങ്ങളും സംഗ്രഹിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ നിയന്ത്രിക്കുവാൻ നിലവിലെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനായി അവലോകനം നടത്താൻ ഏർപ്പെടുത്തിയ ജസ്റ്റിസ് വർമ്മ നയിക്കുന്ന മൂന്നംഗ സമിതിക്ക് സമർപ്പിക്കും. കേസുകളിൽ 3 മാസത്തിനകം തീർപ്പ് കൽപ്പിക്കുക, 30 വർഷം വരെ തടവ് തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ പെടും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, നിയമം, പീഡനം, ശിക്ഷ, സ്ത്രീ വിമോചനം