ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി യായി ചുമതലയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രാംലീലാ മൈതാന ത്ത് വെച്ചായിരുന്നു സത്യ പ്രതിജ്ഞ.
അഞ്ച് വര്‍ഷം കൊണ്ട് ഡല്‍ഹിയെ അഴിമതി രഹിത സംസ്ഥാനം ആക്കി മാറ്റും എന്ന പ്രഖ്യാപനത്തോടെ യായിരുന്നു അരവിന്ദ് കെജ്രിവാള്‍ അധികാരം ഏറ്റത്. മുഖ്യമന്ത്രി കെജ്രിവാളിന് പ്രത്യേക വകുപ്പു കൾ ഇല്ല.
ആറു മന്ത്രിമാരാണ് ശനിയാഴ്ച അധികാരമേറ്റത്. അതിൽ നാല് പേർ പുതുമുഖങ്ങൾ ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ ഉപ മുഖ്യമന്ത്രിയും അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവർ മറ്റു മന്ത്രിമാർ. വനിതകൾ ഇല്ലാത്ത മന്ത്രി സഭയിൽ മന്ത്രിമാരെല്ലാം അമ്പതു വയസ്സില്‍ താഴെയുള്ള വരാണ്.
ലോക്പാല്‍ നിയമം പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജി വെച്ചൊഴിഞ്ഞ അതേ ദിവസമാണ് കെജ്രിവാള്‍ രണ്ടാം സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍