
ന്യൂഡൽഹി : അസാധുവായ 500,1000 നോട്ടുകൾ പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള കാലാവധി നവംബർ 14 ൽ നിന്നും 24 വരെ നീട്ടി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. യോഗത്തിൽ പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവർ പങ്കെടുത്തു.
പുതിയ 500,2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മുകളിൽ ഉടൻ തന്നെ ലഭ്യമാകും. സർക്കാർ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 വരെ നോട്ടുകൾ സ്വീകരിക്കും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം




























