പൂനെ : അയോദ്ധ്യ യില്‍ രാമ ക്ഷേത്ര നിര്‍മ്മാണം വൈ കുന്ന തില്‍ ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.
നോട്ടു നിരോധി ക്കുവാ നുള്ള തീരുമാനം അതി വേഗം എടുത്തവര്‍ എന്തു കൊണ്ട് രാമ ക്ഷേത്രം നിര്‍മ്മി ക്കു വാ നുള്ള തീരു മാന ത്തിനു വൈ കുന്നു എന്നാണു ഉദ്ധവ് താക്കറെ യുടെ ചോദ്യം.
തെരഞ്ഞെടുപ്പിന് മുന്‍പ് രാമ ക്ഷേത്ര നിര്‍മ്മാണം ആരം ഭിക്കും എന്നാണ് ബി. ജെ. പി. പറ യുന്നത്.’ഏതു തെര ഞ്ഞെടു പ്പിന് മുന്‍പ്…? 2019 ലെ തെരഞ്ഞെടുപ്പോ അതോ 2050 ലെ തെരഞ്ഞെടുപ്പോ’ എന്ന് ശിവസേനാ തലവന്‍ പരിഹസിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോദ്ധ്യ യില്‍ രാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ ആരം ഭിക്കും എന്ന് തെലങ്കാനയിൽ വെച്ച് അമിത് ഷാ പ്രഖ്യാപി ച്ചിരുന്ന തായി മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബി. ജെ. പി. ഇതു നിഷേധിച്ചു.
ഇത്തരമൊരു വിഷയം പാര്‍ട്ടി യുടെ അജണ്ടയില്‍ പോലും ഇല്ലെന്നും ബി. ജെ. പി. ഔദ്യോ ഗിക ട്വിറ്ററില്‍ വ്യക്ത മാക്കി യിരുന്നു.
- ഡിസംബര്‍ ആറും ചില ചിന്തകളും
- അദ്വാനിയുടെ വാദം തെറ്റെന്ന് അഞ്ജു
- ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍. എസ്. എസ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഇന്റര്‍നെറ്റ്, പ്രതിഷേധം, മതം, വിവാദം