ന്യൂഡൽഹി : സാഹോദര്യം കാത്തു സൂക്ഷി ക്കുവാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാദ്ധ്യസ്ഥര്‍ ആണെന്നും ഇതിന് ഭരണ ഘടന യാണ് വഴികാട്ടി എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്ന നിലയില്‍ ഇന്ത്യ യിലെ എല്ലാ പൗര ന്മാര്‍ക്കും ഭരണ ഘടന അവകാശ ങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാൽ, ഭരണ ഘടന യുടെ പരിധിക്ക് ഉള്ളില്‍ നിന്നു കൊണ്ട് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോ ദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം പ്രതിജ്ഞാ ബദ്ധര്‍ ആയിരിക്കണം.
നിയമ നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം, നീതിന്യായം എന്നീ മൂന്ന് ഭാഗങ്ങ ളാണ് രാജ്യത്തി ന്റെ അടിസ്ഥാന ഘടകങ്ങള്‍ എങ്കിലും ഓരോ പൗരന്മാരു മാണ് രാജ്യ ത്തിന്റെ യഥാര്‍ത്ഥ ശക്തി എന്നും രാഷ്ട്രപതി.
Full text of the address of the President of India, Shri Ram Nath Kovind, on the eve of the 71st Republic Day.
English: https://t.co/mjaBEDKwrN
Hindi: https://t.co/qboBqEKhuQ#RepublicDay #गणतंत्रदिवस pic.twitter.com/WXpCw8X3VR
— President of India (@rashtrapatibhvn) January 25, 2020
വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ നേട്ടങ്ങൾ ശ്രദ്ധേയ മാണ്. രാജ്യത്തെ ഒരു പൗരനും വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെട്ടു പോകാതെ ഇരിക്കാൻ നമ്മുടെ പരിശ്രമം ആവശ്യമാണ്. രാഷ്ട്ര നിർമ്മാണ ത്തിൽ മഹാത്മ ഗാന്ധി യുടെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്.
സത്യം, അഹിംസ എന്നിവയുടെ സന്ദേശം ഈ കാല ഘട്ട ത്തിൽ കൂടുതൽ അനിവാര്യമായി രിക്കുന്നു.
ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടു മ്പോള്‍ എല്ലാവരും, പ്രത്യേകിച്ച് യുവാ ക്കള്‍ മനുഷ്യ രാശി ക്ക് നമ്മുടെ രാഷ്ട്ര പിതാവ് നല്‍കിയ അഹിംസ യുടെ സന്ദേശം മറക്കരുത്. അദ്ദേഹ ത്തിന്റെ ജീവിത മൂല്യ ങ്ങള്‍ ഓര്‍ത്താല്‍ ഭരണ ഘടനാ ആശയ ങ്ങള്‍ പിന്തുടരാന്‍ എളുപ്പം സാധി ക്കുന്ന താണ് എന്നും രാഷ്ട്രപതി പറഞ്ഞു.
- രാജ്യം നേരിടുന്ന പ്രധാന പ്രശ്നം ദാരിദ്ര്യം : രാഷ്ട്രപതി
- രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു
- എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു
- വെങ്കയ്യ നായിഡു ഉപ രാഷ്ട്രപതി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: president-of-india, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, മനുഷ്യാവകാശം, സാങ്കേതികം