ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു

October 23rd, 2012

faseeh-mahmood-ePathram ന്യൂദല്‍ഹി : 2010ല്‍ ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയ ത്തില്‍ നടന്ന സ്ഫോടന ത്തിലെയും ദല്‍ഹി ജുമാ മസ്ജിദ് വെടിവെപ്പിലെയും സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന യിലെ അംഗമായിരുന്ന ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു.

തീവ്രവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യയില്‍ തടവില്‍ കഴിയുക യായിരുന്ന ഫസീഹിനെ സൗദി ഇന്ത്യ യിലേക്കു നാടു കടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ബീഹാറിലെ ദര്‍ഭംഗ സ്വദേശിയും എഞ്ചിനീയറുമായ ഫസീഹ് മുഹമ്മദിനെ 2012 ജൂണില്‍ സൗദി അറേബ്യ യില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്ര ത്തില്‍ തടവിലിട്ടതായിരുന്നു. സൗദി അറേബ്യ യുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്തതു മൂലം ഇയാളുടെ വിട്ടു കിട്ടല്‍ നീണ്ടു പോയി.

faseeh-with-wife-nikath-parveen-ePathram

ഫസീഹിനെക്കുറിച്ച് വിവരം ഒന്നും ഇല്ലെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കരുതുന്നു എന്നും കാണിച്ച് ഭാര്യ നിഖാത് പര്‍വീണ്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഒത്തു കളിച്ച് തന്റെ ഭര്‍ത്താവിനെ ഒളിപ്പിച്ചിരിക്കുക യാണ് എന്ന് നിഖാത് കോടതിയില്‍ ആരോപിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതിന് റാണി മുഖര്‍ജിയുടെ സഹോദരന്‍ അറസ്റ്റില്‍

October 16th, 2012

violence-against-women-epathram

അന്ധേരി: യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ സഹോദരന്‍ രാജ മുഖര്‍ജിയെ അറസ്റ്റു ചെയ്തു. ഒരു തിരക്കഥ ചര്‍ച്ച ചെയ്യാന്‍ റാണിയെ സമീപിച്ചതായിരുന്നു യുവതി. എന്നാല്‍ തന്റെ പുതിയ ചിത്രമായ അയ്യയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ സഹോദരനോട് പറയുവാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് തിരക്കഥ പറയുവാന്‍ എത്തിയ തന്നെ രാജ അന്ധേരിയിലെ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ടു പോകും വഴി കാറില്‍ വെച്ച് പീഢിപ്പിക്കുവാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വീട്ടിലെത്തിയ യുവതി മാതാപിതാക്കളോട് കാര്യം വിശദീകരിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതി പ്രകാരം രാജയെ പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസിനു വീണ്ടും സി.പി.എം കേന്ദ്രകമ്മറ്റിയുടെ പരസ്യ ശാസന

October 15th, 2012
ന്യൂഡെല്‍ഹി: കൂടംകുളം ആണവ നിലയത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരില്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി  കേന്ദ്ര കമ്മറ്റി അംഗവുമായ വി.എസ്.അച്ച്യുതാനന്ദന് സി.പി.എം കേന്ദ്ര കമ്മറ്റിയുടെ പരസ്യ ശാസന. മൂന്നു മാസത്തിനിടെ  രണ്ടാം തവണയാണ് വി.എസിനെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി ശാസിക്കുന്നത്. ടി.പിചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ പ്രതികളാക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരിലായിരുന്നു കഴിഞ്ഞ തവണ ശാസന ലഭിച്ചത്. വി.എസിനെതിരെ കടുത്ത അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം  ആവശ്യപ്പെട്ടെങ്കിലും ഇത്തവണയും അതുണ്ടായില്ല.  നെയ്യാറ്റിന്‍ കരയിലെ ഉപ തിരഞ്ഞെടുപ്പു ദിവസം വി.എസ്. ടി.പിയുടെ കുടുമ്പത്തെ സന്ദര്‍ശിച്ചതും  കൂടങ്കുളത്തെ ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കുവാനായി ശ്രമിച്ചതും വഴി വി.എസ് പാര്‍ട്ടിയുടെ ശാസന സ്വയം ക്ഷണിച്ചു വരുത്തുകയായിരുന്നു. വി.എസിന്റെ പല നിലപാടുകളും ജനങ്ങളില്‍ വലിയ തോതില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ച് അത് അച്ചടക്ക ലംഘനമായി മാറുകയാണ്.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ഹരിയാനയിൽ നിന്നും വീണ്ടും ഒരു പീഢന വാർത്ത

October 14th, 2012

violence-against-women-epathram

ഫത്തേഹാബാദ് : കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 19 പീഢന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഹരിയാനയിൽ നിന്നും നടുക്കുന്ന മറ്റൊരു പീഢന വാർത്ത കൂടി പുറത്തു വന്നു. 13 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ സ്ക്കൂളിന് അടുത്തുള്ള ഒരു കച്ചവടക്കാരൻ കഴിഞ്ഞ 6 മാസമായി പീഢിപ്പിച്ച സംഭവമാണ് ഇപ്പോൾ പുറത്തു വന്നത്. സ്ക്കൂളിലേക്ക് പോവുന്ന പെൺകുട്ടിയെ 62 കാരനായ പ്രതി പഴം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രെ പീഢിപ്പിച്ചു പോന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവം പിതാവിനോട് പറഞ്ഞതോടെയാണ് പുറത്തായത്. പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ ബലാൽസംഗം തെളിഞ്ഞു.

എന്നാൽ സംഭവത്തോട് പെൺകുട്ടിയുടെ സ്ക്കൂൾ പ്രതികരിച്ചത് പെൺകുട്ടിയേയും അതേ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദരിമാരേയും സ്ക്കൂളിൽ നിന്നും പുറത്താക്കിക്കൊണ്ടാണ്.

സംഭവം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും എന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടികൾ സ്ക്കൂളിൽ പോവുക തന്നെ ചെയ്യും എന്നും ഇവർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെൺകുട്ടികളുടെ സമ്മതത്തോടെയാണ് പീഢനം നടക്കുന്നത് എന്ന് കോൺഗ്രസ് നേതാവ്

October 12th, 2012

dharambir-goyat-epathram

ചണ്ടീഗഢ് : ഹരിയാനയിൽ പെൺകുട്ടികളുടെ പീഢനം തുടർക്കഥയാകുമ്പോൾ ഇതിന്റെ കാരണം പെൺകുട്ടികൾ തന്നെയാണ് എന്ന് കോൺഗ്രസ് വക്താവ് ധരംഭീർ ഗോയത് പ്രസ്താവിച്ചു. ലൈംഗികമായി ബന്ധം പുലർത്താനുള്ള ആഗ്രഹം കൊണ്ടാണ് പെൺകുട്ടികൾ പുരുഷന്മാരുടെ വലയിൽ അകപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്. എന്നാൽ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ഒന്നിലേറെ പുരുഷന്മാരുടെ കയ്യിൽ അകപ്പെടുമ്പോഴാണ് തങ്ങൾ കെണിയിൽ പെട്ടതായി മനസ്സിലാക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ഹരിയാനയിൽ നിന്നും തുടർച്ചയായി പുറത്തു വരുന്ന ബലാൽസംഗ വാർത്തകൾ സംസ്ഥാന നേതൃത്വത്തെ തന്നെ നാണം കെടുത്തിയിരിക്കുന്ന അവസരത്തിൽ കോൺഗ്രസ് വക്താവിൽ നിന്നും വന്ന ഈ പ്രസ്താവന നേതൃത്വത്തെ വീണ്ടും പരിഹാസ്യരാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനത്തിന് പരിഹാരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം എന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗ്രാമ പഞ്ചായത്ത് അഭിപ്രായപ്പെടുകയും ഇത് മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാല ശരി വെയ്ക്കുകയും ചെയ്തതും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.

പെൺകുട്ടികളെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചാൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ അവർക്ക് ഭർത്താക്കന്മാർ ഉണ്ടാവുമല്ലോ എന്നായിരുന്നു ഗ്രാമ സഭയുടെ കണ്ടെത്തൽ. അങ്ങനെയായാൽ പെൺകുട്ടികൾ വേറെ എവിടെയും പോകില്ല എന്നും അതോടെ പീഢനത്തിനുള്ള അവസരങ്ങൾ കുറയും എന്നുമാണ് ഗ്രാമ സഭാംഗം സുബെ സിങ്ങിന്റെ വാദം.

ഇത് കോൺഗ്രസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു എന്ന് സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആദ്യം സോണിയാ ഗാന്ധി ഇരകളെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. തുടർന്ന് അവരുടെ നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു. ഇവർ സംസാരിക്കുന്നത് മുഴുവൻ സ്ത്രീകൾക്ക് അപമാനമാണ് വരുത്തി വെക്കുന്നത് എന്നും ബൃന്ദ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « വധ്രയ്ക്കു പുറകെ പ്രിയങ്കയും ഭൂമി വിവാദത്തില്‍
Next »Next Page » ഹരിയാനയിൽ നിന്നും വീണ്ടും ഒരു പീഢന വാർത്ത »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine