കൂടംകുളത്ത് പോലിസ് അഴിഞ്ഞാടി; വെടിവെയ്പ്പിൽ ഒരു മരണം

September 11th, 2012

koodamkulam1-epathram

കൂടംകുളം: കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന സമരത്തിനു നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ആണവ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് തൂത്തുക്കുടിയിൽ നടത്തിയ ‍പ്രകടനത്തിനു നേരെയാണ് പോലീസ്‌ വെടിവെച്ചത്. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി ആന്റണി ജോര്‍ജ്‌ (44) ആണ്‌ വെടിയേറ്റു മരിച്ചത്‌. ഇതോടെ തമിഴ്നാട് പരക്കെ സമരം വ്യാപിച്ചിരിക്കുകയാണ്.

ഒരു കൊല്ലത്തോളമായി നടത്തി വരുന്ന ഈ സമരത്തെ ഇതിനകം നിരവധി തവണ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമരത്തിനു നേതൃത്വം നല്‍കുന്ന ഉദയകുമാര്‍ അടക്കം സമരത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക സമരാനുകൂലികൾ ക്കെതിരെയും ശക്തമായ വകുപ്പുകള്‍ ചാര്‍ത്തി ഒന്നിലധികം കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്.

തമിഴ് നാട്ടില്‍ പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരോധനാജ്‌ഞ ലംഘിച്ച്‌ കൂടംകുളം ആണവ നിലയത്തിനു സമീപം കടല്‍തീരത്ത്‌ കൂട്ടംകൂടിയവരെ പിരിച്ചു വിടാന്‍ പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ സമരത്തെ അടിച്ചൊതുക്കുക എന്ന നയം തന്നെയാണ് ഭരണകൂടം സ്വീകരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയക്കാരുടെ കുറ്റകരമായ മൌനം ഇതിനെ സഹായിക്കുന്നു. സമരത്തെ നേരിടാന്‍ പോലീസും ദ്രുതകര്‍മ സേനയും അടക്കം നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

September 11th, 2012

aseem-trivedi-epathram

മുംബൈ : പ്രമുഖ കാര്‍ട്ടൂണിസ്റ്റും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അസിം ത്രിവേദിയെ ദേശ വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്തതിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം. ഞായറാഴ്ച അറസ്റ്റു ചെയ്ത ത്രിവേദിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഐ. പി. സി. 124 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഒപ്പം ദേശീയ ചിഹ്നങ്ങളോട് അനാദരവു കാട്ടിയെന്നതിന്റെ പേരില്‍ നാഷ്ണല്‍ എംബ്ലം ആക്ടും ചുമത്തിയിട്ടുണ്ട്.

ശക്തമായ രാഷ്ടീയ കാര്‍ട്ടൂണുകളിലൂടെ അസിം ത്രിവേദി കേന്ദ്ര സര്‍ക്കാറിനെ തുറന്നെതിർത്തിരുന്നു. പാര്‍ലമെന്റില്‍ പോലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അഴിമതിയെ തുറന്നു കാട്ടുന്ന നിരവധി കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ ഡൊട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വെബ്സൈറ്റിനെതിരെയും പോലീസ് നടപടിയുണ്ടായി. ഈ ബ്ലോഗ്ഗില്‍ ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത്രിവേദിക്കെതിരായ നടപടിയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് അവര്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനം ഒന്നും നടത്തിയിട്ടില്ലെന്ന് പ്രസ് കൌണ്‍സില്‍ ചെയ‌ര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡ്യ കഠ്ജു വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു

September 9th, 2012

verghese-kurien-epathram

അഹമ്മദാബാദ് : ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് രാവിലെ നദിയദ് മുൽജിഭായ് പട്ടേൽ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗം മൂലമാണ് അന്ത്യം സംഭവിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്ഷീര ക്ഷാമം നേരിട്ടിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമായി വളർത്തി എടുക്കുന്നതിൽ ഡോ. വർഗ്ഗീസ് കുര്യന്റെ ദീർഘ വീക്ഷണവും നേതൃത്വ പാടവവും വഹിച്ച പങ്ക്‍ നിസ്തുലമാണ്. ഓപ്പറേഷൻ ഫ്ലഡ് എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പദ്ധതിയും അമൂൽ എന്ന ബ്രാൻഡ് ഇന്ത്യയിലെ ഓരോ വീട്ടിലും എത്തിച്ചേർന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്.

ഡോ. കുര്യന്റെ നിര്യാണത്തിൽ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. കൃഷി, ഗ്രാമ വികസനം, ക്ഷീരോല്പ്പാദനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൊണ്ടു വന്ന് ഇന്ത്യയിൽ ധവള വിപ്ലവത്തിന് കാരണമായ മഹദ് വ്യക്തിയാണ് ഡോ കുര്യൻ എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങും ഡോ. കുര്യന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി

September 8th, 2012

neera_radia-epathram

ന്യൂഡൽഹി : കോർപ്പൊറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ടെലഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തത് മുഴുവൻ പകർത്തി എഴുതണം എന്ന് സുപ്രീം കോടതി ആദായ നികുതി വകുപ്പിനോട് നിർദ്ദേശിച്ചു. ദേശീയ സുരക്ഷയെ വരെ പ്രതികൂലമായി ബാധിക്കാവുന്ന തരം പ്രത്യാഘാതങ്ങൾ ഉള്ള സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിക്കുന്ന സംഭാഷണങ്ങളെ പകർത്തി എഴുതുന്ന ജോലി ഇതു വരെ ചെയ്യാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. റാഡിയയുടെ 5800 ഫോൺ സന്ദേശങ്ങളാണ് അദായ വകുപ്പിന്റെ കൈവശം ഉള്ളത്.സന്ദേശങ്ങളുടെ ഉള്ളടക്കത്തെ പറ്റി ആദായ വകുപ്പ് നൽകുന്ന വിശകലനങ്ങളെ ആധാരമാക്കിയാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. ഇത് ശരിയല്ല എന്ന് കോടതി പറഞ്ഞു. സന്ദേശങ്ങളുടെ ഉള്ളടക്കം അതേ പടി പകർത്തി എഴുതി അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ടു പോവേണ്ടത്. ഒരു സംഘം ഉദ്യോഗസ്ഥരെ ഈ ജോലിക്കായി പ്രത്യേകം ചുമതലപ്പെടുത്തണം എന്നും രണ്ടു മാസത്തിനകൽ ഇതു പൂർത്തിയാക്കി സീൽ വെച്ച കവറിൽ ഇത് സമർപ്പിക്കണം എന്നും കോടതി നിർദ്ദേശിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈനികന്റെ ഭാര്യയുടെ നഗ്ന ചിത്രം മേജർ ഇന്റർനെറ്റിൽ ഇട്ടെന്ന് പരാതി

September 8th, 2012

internet-porn-epathram

ന്യൂഡൽഹി : തന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങളും വീഡിയോ രംഗങ്ങളും തന്റെ സൈനിക മേധാവി ഇന്റർനെറ്റിൽ പരസ്യപ്പെടുത്തി എന്ന ഒരു ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിന്മേൽ അന്വേഷണം നടത്താൻ ഇന്ത്യൻ സൈന്യം ഉത്തരവിട്ടു. ഒരു ബ്രിഗേഡിയർക്കാണ് അന്വേഷണ ചുമതല. പരാതിക്കാരനായ ലെഫ്റ്റനന്റ് കേണലും പ്രതിയായ മേജറും ഭട്ടിണ്ട ആർമി ഏവിയേഷൻ കോറിൽ സേവനം അനുഷ്ഠിക്കുന്നവരാണ്. ഇത്തരമൊരു പരാതിയും സംഭവവും ഇന്ത്യൻ കരസേനയിൽ ഇതാദ്യമായാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെട്രോൾ വില വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി
Next »Next Page » നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine