മഹി ഇനി ഒരു വേദനിക്കുന്ന ഓര്‍മ്മ

June 25th, 2012

mahi-epathram

ന്യൂഡല്‍ഹി: നാടിന്റെ പ്രാര്‍ഥനകളും നൂറിലേറെപ്പേരുടെ കഠിനശ്രമങ്ങളും വിഫലമായപ്പോള്‍ 85 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ വീണുകിടന്ന നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹിയെന്നെ നാല് വയസ്സുകാരി ഇനി ഓര്‍മ്മ മാത്രം. ഹരിയാണയിലെ മനേസറിലെ കാസന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 നാണ്‌ നാലാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന മഹി കുഴല്‍ക്കിണറില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത്‌ കുരുന്നു മഹിയുടെ മൃതദേഹം ആണ്. യു.പിയിലെ അലിഗഡ് സ്വദേശി നീരജ് ഉപാധ്യായയുടെയും സോണിയയുടെയും മകളാണ് മഹി. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള മകള്‍ കൂടിയുണ്ട്.

സൈന്യം, അഗ്‌നിശമനസേന, പോലീസ്, ഗുഡ്ഗാവ് റാപിഡ് മെട്രോറെയില്‍, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, ദേശീയ സുരക്ഷാഗാര്‍ഡ് എന്നിവയില്‍ നിന്നായി നൂറിലേറെ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചാണ് മഹിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം (ജി.പി.ആര്‍.എസ്) ഉപയോഗിച്ച് കുട്ടി കിടക്കുന്ന കൃത്യം സ്ഥലം കണ്ടെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയും. ചലനങ്ങള്‍ കാണാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും  ചെയ്തിരുന്ന. കുഴല്‍ക്കിണറില്‍ കിടക്കുന്ന മഹിക്കടുത്തെത്താന്‍ ഇതിനു സമാന്തരമായി വലിയ കുഴിയെടുത്തു. എന്നാല്‍ ഇതിനിടയില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.

യന്ത്രം ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടിയുള്ള പാറ തകര്‍ക്കാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുറത്തെടുത്ത മഹിയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ  ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അധികൃതരുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നീരജ് ഉപാധ്യായ കുറ്റപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണമെന്ന് പറയുന്നു. മഹിയുടേത് പുതിയ സംഭവമൊന്നുമല്ലെന്ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേഷ്‌ ഖന്നയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

June 24th, 2012
RajeshKhanna-epathram
മുംബൈ:ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്‌റ്റാറായ നടന്‍ രാജേഷ്‌ ഖന്നയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല്‌ ദിവസമായി അദ്ദേഹത്തിനു ആഹാരം കഴിക്കാന്‍ കഴിയുന്നില്ലെന്നും മരുന്നിനോട് ശരീരം പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
1966 ല്‍ ‘ആഖരി ഖത്ത്‌’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പ്രഥമ ചിത്രം ‘രാസ്‌’, ദോ രാസ്‌തേ’, ‘ആരാധന’ എന്നീ ചിത്രങ്ങളുടെ വന്‍ വിജയം അദ്ദേഹത്തെ  അദ്ദേഹം സൂപ്പര്‍താരപദവിയിലെത്തിച്ചു . 1969 നും 1972 നും ഇടയ്‌ക്ക് അദ്ദേഹത്തിന്റേതായി 15 സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ പിറന്നു. ആകെ 163 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ വിവാദ ഭൂമി ടാറ്റക്ക് തന്നെ

June 22nd, 2012

singur-tata-land-epathram

കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ടാറ്റാ മോട്ടോഴ്‌സിനു തന്നെ വിട്ടു കൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ടാറ്റയില്‍  നിന്ന് മമത സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തത് നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണെന്നും കോടതി പറഞ്ഞു. ഇതോടെ  കഴിഞ്ഞ എട്ട് മാസമായി തുടരുന്ന വാദപ്രതിവാദങ്ങള്‍ ടാറ്റക്ക് അനുകൂലമായി മാറി.  ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷും മൃണാള്‍ കാന്തി ചൗധുരിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ടാറ്റയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. എന്നാല്‍  ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാമെന്നും അതിന് രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട് എന്നും കോടതി അറിയിച്ചു.

ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറാണ് സിംഗൂരിലെ ഭൂമി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ടാറ്റാ മോട്ടോഴ്‌സിന് നല്‍കിയത്. തുടര്‍ന്ന് നിരവധി സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നടന്നു. 37 വര്‍ഷം നീണ്ടു നിന്ന ബംഗാളിലെ സി. പി. എം. ഭരണം തകരുന്നതിനു വരെ ഈ ഭൂമി കൈമാറ്റം വഴി വെച്ചു. എന്നാല്‍ മമത ഭൂമി തിരിച്ചെടുക്കാനുള്ള നിയമം കൊണ്ടു വന്നപ്പോള്‍ ഇടതു മുന്നണി അംഗങ്ങള്‍ ഈ നിയമം ഭരണ ഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത്‌ വരികയും ചെയ്തിരുന്നു. ഈ വിധി സിംഗൂരിലെ കര്‍ഷകരെ സംബന്ധിച്ച് തികച്ചും ദുര്‍വിധി തന്നെയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി. ജെ. പിയുടെ പിന്തുണ സാങ്മക്ക്

June 21st, 2012

ന്യൂp a sangma-epathramഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സാങ്മയെ പിന്തുണക്കാന്‍ തീരുമാനിച്ചു. പിന്തുണ   മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപെട്ട് എന്‍. സി.  പി. രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്‍. സി. പിയില്‍ നിന്നും രാജിവെച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തന്നെയായിരുന്നു സാങ്മയുടെ തീരുമാനം. എന്‍. ഡി. എയില്‍ സമവായം ഉണ്ടാകാത്തതാണ്   സാങ്മയെ ബി. ജെ. പിക്ക് പിന്തുണക്കേണ്ടി വന്നത്. ഇന്നലെ ചേര്‍ന്ന ബി. ജെ. പി. നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. എന്നാല്‍ എന്‍. ഡി. എ. സഖ്യകക്ഷികളായ ശിവസേന ജെ. ഡി. യു കക്ഷികള്‍ പിന്തുണക്കില്ലെന്നാണ് സൂചന

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘സത്യമേവ ജയതേ’ വിവാദം: അമീര്‍ ഖാന്‍ പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായി

June 21st, 2012

satyameva_jayate-epathram

ന്യുഡല്‍ഹി : ആരോഗ്യമേഖലയിലെ തെറ്റായ പ്രവണതകളെ ‘സത്യമേവ ജയതേ’ എന്ന തന്റെ ടെലിവിഷന്‍ പരിപാടിയിലൂടെ തുറന്നുകാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബോളിവുഡ്‌ നടന്‍ അമീര്‍ ഖാന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. ചാനലില്‍  മെയ്‌ 27ന്‌ സംപ്രേക്ഷണം ചെയ്‌ത ‘സത്യമേവ ജയതേ’ എന്ന പരിപാടിയില്‍ ചില ഡോക്‌ടര്‍മാര്‍ സാമ്പത്തിക നേട്ടത്തിനായി മെഡിക്കല്‍ എത്തിക്‌സ് മറികടന്ന്‌ പ്രവര്‍ത്തിക്കുന്നുവെന്നും, നിസാര മരുന്നുകൊണ്ട്‌ സുഖപ്പെടുന്ന അസുഖങ്ങള്‍ക്ക്‌ പോലും ശസത്രക്രിയ നടത്തുന്നുവെന്നും  അമീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമീറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തിയ ഡോക്‌ടര്‍മാരുടെ സംഘടനകള്‍, പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ പാര്‍ലമെന്റിന്റെ വാണിജ്യകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി തലവനും ബി. ജെ. പി. രാജ്യസഭാ എം.പിയുമായ ശാന്തകുമാര്‍ ആണ്‌ അമീറിനോട്‌ സമിതിക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ മാപ്പുപറയില്ലെന്നും അസോസിയേഷന്‌ നിയമ നടപടി സ്വീകരിക്കാമെന്നും അമീര്‍ വ്യക്‌തമാക്കി.

‘സത്യമേവ ജയതേ’യിലൂടെ അമീര്‍ഖാന്‍ നേരത്തെ അവതരിപ്പിച്ചത്‌ ചെയ്ത പരിപാടികള്‍  സാമൂഹ്യ തിന്മകളായ പെണ്‍ഭ്രൂണഹത്യ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, ഗാര്‍ഹിക പീഡനം എന്നിവയ്‌ക്കെതിരെയായിരുന്നു. പതിവ് റിയാലിറ്റിഷോയില്‍ നിന്നും വ്യത്യസ്തമായി  അമീര്‍ അവതരിപ്പിക്കുന്ന ‘സത്യമേവ ജയതേ’ ഇതിനകം തന്നെ ഏറെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു.   പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം പാര്‍ലമെന്റ്‌ പാസ്സാക്കിയതും. രാജസ്ഥാനില്‍ പെണ്‍ഭ്രൂണഹത്യ തടയാന്‍ അതിവേഗ കോടതികള്‍ സ്‌ഥാപിച്ചതും  അമീറിന്റെ ഈ ഷോ കഴിഞ്ഞതിനു ശേഷമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിതീഷ് ‌- മോഡി തര്‍ക്കം രൂക്ഷം എന്‍.ഡി.എ. പിളര്‍പ്പിലേക്ക്
Next »Next Page » ബി. ജെ. പിയുടെ പിന്തുണ സാങ്മക്ക് »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine