മമത വിരുദ്ധ കാര്‍ട്ടൂണ്‍: പ്രൊഫസറെ അറസ്‌റ്റ് ചെയ്‌തു

April 14th, 2012

mamata-banerjee-epathram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന്‌ ആരോപിച്ച് ജാദവ്‌പുര്‍ സര്‍വകലാശാലയിലെ രസതന്ത്ര പ്രൊഫസര്‍ അംബികേഷ്‌ മഹാപത്രയെ ‌പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. അദ്ദേഹത്തിന്റെ അയല്‍വാസിയെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ പിന്നീട്‌ അലിപുരിലെ കോടതി ജാമ്യത്തില്‍ വിട്ടു.

ദിനേഷ്‌ ത്രിവേദിയെ കേന്ദ്ര റെയില്‍വേ മന്ത്രിപദത്തില്‍ നിന്ന്‌ പുറത്താക്കി മുകുള്‍ റോയിയെ തല്‍സ്‌ഥാനത്തു നിയോഗിച്ച മമതയുടെ നടപടിയാണു കാര്‍ട്ടൂണിന്‌ ആധാരം.

ഇവര്‍ക്കെതിരേ സൈബര്‍ കുറ്റകൃത്യം, അപകീര്‍ത്തിപ്പെടുത്തല്‍, സ്‌ത്രീകള്‍ക്കു നേരേ അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചതു കൂടാതെ ഇ മെയിലായി കാര്‍ട്ടൂണ്‍ പലര്‍ക്കും അയച്ചു കൊടുത്തതായും പോലീസ്‌ പറഞ്ഞു.

പ്രൊഫസറെ അറസ്‌റ്റ് ചെയ്‌തതിനെ പ്രതിപക്ഷമായ സി. പി. എം. നിശിതമായി വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യ ത്തിന്മേലുള്ള കടന്നു കയറ്റമാണ്‌ ഇതെന്ന്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആരോപിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.പി.യിൽ സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം

April 13th, 2012

student with laptop

ലഖ്നൌ : ഉത്തർ പ്രദേശിലെ സർക്കാർ കോളജുകളിൽ പെൺകുട്ടികൾക്ക് സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ വ്യവസായ സംരംഭകർക്ക് വേണ്ട സൌകര്യങ്ങൾ എർപ്പെടുത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ വിവര സാങ്കേതിക പാർക്കുകൾ തുടങ്ങും. സമാജ് വാദി പാർട്ടി ഇംഗ്ലീഷ് പഠനത്തിനും കമ്പ്യൂട്ടറിനും എതിരാണ് എന്ന ധാരണ ശരിയല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ അവർക്ക് ലാപ്ടോപ്പുകളും ടാബ്ളറ്റുകളും നൽകും എന്നും അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ വീണ്ടും ആരോപണം

April 12th, 2012

President_Patil-epathram

ന്യൂഡൽഹി:  ബംഗ്ലാവ് നിർമ്മിക്കുന്നതിനു വേണ്ടി മാനദണ്ഡങ്ങൾ മറികടന്ന് സൈനിക ഭൂമിയിൽ നിർമ്മാണം നടത്തുന്നു എന്ന് പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ ആരോപണം. 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ബംഗ്ലാവിനോ സർക്കാർ വാടകയ്ക്ക് എടുക്കുന്നതാണെങ്കിൽ 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിനോ ആണ് നിയമപരമായി അധികാരമുള്ളത് എന്നിരിക്കെ പൂനെയിലെ ഖഡ്‌കി കന്റോണ്‍മെന്റില്‍ ബംഗ്ലാവ്‌ നിര്‍മ്മിക്കുന്നതിനായി 2,61,00 ചതുരശ്ര അടി സ്‌ഥലം അനുവദിച്ചതാണ്‌ വിവാദമായിരിക്കുന്നത്‌ .അതുകൂടാതെ സർക്കാർ ഭൂമിയിൽ ബംഗ്ലാവ് വയ്ക്കാൻ നിയമവുമില്ല. ആരോപണമുന്നയിച്ചവർ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ദിവ്യാദ്ഭുതം പൊളിച്ച സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തേക്കും

April 12th, 2012

sanal-edamaruku-explains-dribbling-jesus-miracle-epathram

മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.

ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.

എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.

ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

6 അഭിപ്രായങ്ങള്‍ »

എൻ. വരദരാജൻ അന്തരിച്ചു

April 12th, 2012

n-varadarajan-epathram

ചെന്നൈ : തമിഴ്‌നാട് സി. പി. എം. മുന്‍ സംസ്ഥാന സെക്രട്ടറി എന്‍. വരദരാജന്‍ (87) അന്തരിച്ചു. കോഴിക്കോടു നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് ചെന്നെയില്‍ മടങ്ങിയെത്തിയ വരദരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ടി. നഗറിലെ സി. പി. എം. ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെച്ചു. ശവസംസ്കാരം ബുധനാഴ്ച സ്വദേശമായ ഡിണ്ടിഗലില്‍ നടക്കും.

മൂന്നു തവണ എം. എല്‍. എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വരദരാജന്‍ 2002 – 2010 കാലഘട്ടത്തിലാണ് തമിഴ്‌നാട് സി. പി. എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നത്. സി. പി. എം. കേന്ദ്ര കമ്മറ്റിയിലും അംഗമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഡി. എം. കെ. നേതാവ് എം. കരുണാനിധി തുടങ്ങിയവര്‍ വരദരാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യയിൽ 4ജിയ്ക്ക് എയർടെൽ തുടക്കമിട്ടു
Next »Next Page » ദിവ്യാദ്ഭുതം പൊളിച്ച സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തേക്കും »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine