
- എസ്. കുമാര്
ന്യൂഡെല്ഹി: ക്രിക്കറ്റിലെ ഒത്തുകളിയുമായി തനിക്ക് ബന്ധമില്ലെന്ന് ബോളിവുഡ് നടി നൂപുര് മേഹ്ത. 2011-ലെ ലോകകപ്പില് ഇന്ത്യ-പാക്കിസ്ഥാന് സെമിഫൈനലില് ഒത്തുകളിനടന്നതായും ഇതില് ഒരു ബോളിവുഡ് നടി ഉള്പ്പെട്ടതായുമുള്ള വാര്ത്തകള് സണ്ഡേ ടൈംസില് വന്നിരുന്നു. കളിക്കാരെ സ്വാധീനിക്കുവാന് ബോളിവുഡ്ഡ് നടി ഇടപെട്ടുവെന്ന പരാമര്ശം റിപ്പോര്ട്ടില് ഉണ്ടായിരുന്നു. നൂപുറിനോട് സാമ്യമുള്ള ഒരു സ്ത്രീയുടെ ചിത്രം റിപ്പോര്ട്ടിനൊപ്പം വന്നതാണ് നടിയെ ചൊടിപ്പിച്ചത്. പത്രത്തിനെതിരെ കേസുകൊടുക്കുവാന് ആലോചിക്കുന്നതായി നടി പറഞ്ഞു
- ലിജി അരുണ്
വായിക്കുക: കായികം, കുറ്റകൃത്യം, വിവാദം, സ്ത്രീ
മുംബൈ : മദ്യപിച്ച് ജോലിക്ക് എത്തിയ വൈമാനികനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എയർ ഇന്ത്യാ അധികൃതർ ഈ നടപടി സ്വീകരിച്ചത് എന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ ഒരു അപേക്ഷയുടെ മറുപടിയിലാണ് വെളിപ്പെട്ടത്. മദ്യപിച്ചു ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരെ ബ്രെത്തലൈസർ (മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന യന്ത്രം) ഉപയോഗിച്ച് പരിശോധിക്കണം എന്നാണ് ചട്ടം. എന്നാൽ എയർ ഇന്ത്യ ഇത്തരം പരിശോധന നടത്തുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ വെച്ച് പലപ്പോഴും ഇത്തരം പരിശോധനകൾ എയർ ഇന്ത്യ നടത്തുന്നില്ല. 2011ൽ ഇത്തരം പരിശോധനകൾ ആകെ ദുബായിൽ മാത്രമേ നടത്തിയിട്ടുള്ളൂ. ഇതിലാകട്ടെ ഒരു ഉദ്യോഗസ്ഥനെ മദ്യ ലഹരിയിൽ പിടിക്കുകയും ചെയ്തു.
- ജെ.എസ്.
വായിക്കുക: അഴിമതി, കുറ്റകൃത്യം, വിമാനം
ഗ്വാളിയോര്: ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഖനിമാഫിയ ട്രാക്ടര് കയറ്റിക്കൊന്നു. അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടികളെടുത്ത മധ്യപ്രദേശിലെ ബാന്മോറില് സബ് ഡിവിഷണല് പോലീസ് ഓഫീസറായ നരേന്ദ്രകുമാറാണ് (30) വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ബാന്മോറിനടുത്ത് മുംബൈ-ആഗ്ര ദേശീയപാതയില് അനധികൃതമായി കല്ലുമായി പോവുകയായിരുന്ന ട്രാക്ടര് ട്രോളി തടയാന് ശ്രമിക്കുമ്പോള് ഡ്രൈവര് അദ്ദേഹത്തിന്റെ മേല് വണ്ടി കയറ്റുകയായിരുന്നു ഖനി മാഫിയകളുടെ അഴിഞ്ഞാട്ടം ഏറെ കൂടുതലുള്ള മേഖലയാണ് ഇത്. ട്രാക്ടര് ഡ്രൈവര് മനോജ് ഗുര്ജാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ ഖനി മാഫിയയാണ് കൊലയ്ക്ക് പിന്നിലെന്ന് ഡി.ഐ.ജി. ഡി.പി. ഗുപ്ത പറഞ്ഞു. ഖനി മാഫിയയ്ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി ഉമാശങ്കര് ഗുപ്ത പറഞ്ഞു. 2009 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് നരേന്ദ്രകുമാര്. മധ്യപ്രദേശ് കേഡര് ഐ.എ.എസ്. ഉദ്യോഗസ്ഥ മധുറാണി തെവാതിയ ആണ് ഭാര്യ
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, പോലീസ്
- ലിജി അരുണ്
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്, വിവാദം