ജെ. എന്‍. യുവിലെ എസ്. ഫ്. ഐ കോട്ട “ഐസ“ തകര്‍ത്തു

March 4th, 2012
JNU-AISA-epathram
ന്യൂഡെല്‍ഹി: എസ്. എഫ്. ഐ കോട്ട എന്നറിയപ്പെട്ടിരുന്ന  ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല(ജെ. എന്‍. യു)യില്‍ നടന്ന  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്. എഫ്. ഐയെ തറപറ്റിച്ചുകൊണ്ട് ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) വന്‍ വിജയം കരസ്ഥമാക്കി. തീവ്ര ഇടതു പക്ഷ നിലപാടുള്ള ഐസക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. എസ്. എഫ്. ഐ സ്ഥനാര്‍ഥിയെ 1251 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രസിഡണ്ടായി ഐസയുടെ സുചേത ഡേ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.  വൈസ് പ്രസിഡണ്ടായി അഭിഷേക് കുമാറും, ജനറല്‍ സെക്രട്ടറിയായി രവി പ്രകാശ് ശിങ്ങും  ജോയന്റ് സെക്രട്ടറിയായി മുഹമ്മദ് ഫിറോസ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെല്ലാം ഐസയുടെ പാനലില്‍ മത്സരിച്ചവരാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും എസ്. എഫ്. ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ആര്‍ദ്ര സുരേന്ദ്രന്‍ കൌണിസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
29 കൌണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണം ഐസയും, ആറെണ്ണം എ. ബി. വി. പിയും നേടിയപ്പോള്‍ നാലു സീറ്റുകള്‍ കരസ്ഥമാക്കിയ എന്‍. എസ്. യു (ഐ) മൂന്നാം സ്ഥാനത്തെത്തി. ഇതോടെ രണ്ടു കൌണ്‍സിലര്‍ മാരെ മാത്രം ലഭിച്ച എസ്. എഫ്. ഐ നാലാംസ്ഥാനത്തേക്ക് പിന്‍ തള്ളപ്പെടുകയായിരുന്നു. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. മുപ്പതു വര്‍ഷത്തോളം ജെ. എന്‍. യുവില്‍ യൂണിയന്‍ ഭരണം കയ്യാളിയിരുന്ന എസ്. ഫ്. ഐക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യതയും സ്വാധീനവും തീരെ കുറഞ്ഞിരിക്കുകയാണ്. 2004-ല്‍ മോണ ദാസിസ് ആണ് ജെ. എന്‍. യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഐസയുടെ പാനലില്‍ നിന്നും ആദ്യമായി വിജയിച്ചത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഐസ പിടിമുറുക്കുകയായിരുന്നു. എസ്. എഫ്. ഐയുടെ നിലപാടുകളോട് വിമുഖതകാണിച്ച ഇടതു ചിന്തയുള്ളവര്‍ തീവ്ര ഇടതു നിലപാടുള്ള ഐസയിലേക്ക് ചേക്കേറുകയായിരുന്നു. ഐസ കഴിഞ്ഞാല്‍ സംഘപരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എ. ബി. വി. പിയ്ക്കാണ് ജെ. എന്‍. യു വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാധീനം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെട്ടിടങ്ങളുടെ ഉയരം: പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

March 3rd, 2012
tall-buildings-epathram
ന്യൂഡെല്‍ഹി: കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കി. ഇതനുസരിച്ച് പതിനഞ്ചു മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും റോഡിന്റെ വീതി ഉള്‍പ്പെടെ ഉള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. 30-45 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിനു 24-30 മീറ്റര്‍ വരെ വീതിയുള്ള റോഡും 60 മീറ്ററിനു മുകളില്‍ ആണ് ഉയരം എങ്കില്‍ റോഡിനു 30-45 വരെ വീതിയും വേണം. കെട്ടിടത്തില്‍ നിന്നും ഫയര്‍ സ്റ്റേഷനിലേക്കുള്ള ദൂരത്തെ സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. 45-60 മീറ്റര്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ പരിധിയിലും  60 മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് രണ്ടു കിലോമീറ്റര്‍ പരിധിയിലും ഫയര്‍ സ്റ്റേഷന്‍ വേണം. ഫയര്‍സ്റ്റേഷനുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മോക്‍ഡ്രില്ലുകള്‍ നടത്തുകയും വേണം. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുമ്പും ശേഷവും ബന്ധപ്പെട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും നിര്‍മ്മാതാക്കള്‍ എന്‍. ഓ. സി വാങ്ങിയിരിക്കണം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരം: നിരവധി എന്‍. ജി. ഒകള്‍ നിരീക്ഷണത്തില്‍

March 2nd, 2012

koodamkulam-NGOs-epathram

ന്യൂഡല്‍ഹി: വിദേശ പണം സ്വീകരിച്ചു കൂടംകുളം ആണവനിലയത്തിനെതിരേ എന്‍. ജി. ഒകള്‍ സമരം നടത്തി എന്നാരോപണം നിലനില്‍ക്കെ 77 എന്‍. ജി. ഒകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കൂടംകുളം ആണവ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്‌. രാജ്യത്തെ   യു. എസ്, യൂറോപ്പ് എന്നിവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി.ഒകള്‍ക്ക്  ലഭിക്കുന്ന പണത്തിന്‍റെ സ്രോതസ്, പ്രവര്‍ത്തന രീതി എന്നിവയാണ് നിരീക്ഷിക്കുന്നത്. കൂടംകുളം സമരമടക്കം ഇന്ത്യയിലെ മിക്ക സംഘടനകള്‍ക്കെല്ലാം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യു. എസില്‍ നിന്നും വന്‍ തോതില്‍ പണം ലഭിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ വിസകള്‍ വിശദമായി പരിശോധിക്കാന്‍ വിദേശ കാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന 16 എന്‍. ജി. ഒകള്‍ക്കെതിരേ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ നാലെണ്ണം കൂടംകുളം ആണവനിലയത്തിനെതിരേ സമരം ചെയ്യുന്നവരാണ്. എന്നാല്‍ ഇതെല്ലം ആണവ ലോബികള്‍ക്ക് വേണ്ടി ഭരണകൂടം തന്നെ നടത്തുന്ന തന്ത്രമാണെന്നും ജനകീയ സമരങ്ങളെയും സമാന്തര പ്രവര്‍ത്തനങ്ങളെ ഇല്ലാതാനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും  അതിനാല്‍ ഈ  ആരോപണങ്ങള്‍ സംഘടനകള്‍ നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മമതാ ബാനര്‍ജിയുടെ മരുമകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

March 1st, 2012

mamatha-banarji-epathram

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ ആകാശ് ബാനര്‍ജിയെയും കൂട്ടു പ്രതികളായ മറ്റു മൂന്നു പേരേയും മാര്‍ച്ച് രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലിസുകാരനെ തല്ലിയ കേസിലാണ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്തയിലെ കിദ്ദര്‍പൂരില്‍ ട്രാഫിക് നിയമം തെറ്റിച്ച് അമിത വേഗതയില്‍ കാറോടിച്ച ആകാശിനെ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്താന്‍ ശ്രമിച്ച പൊലിസുകാരനെ തല്ലിയെന്നായിരുന്നു കേസ്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്‍ക്കത്ത കോടതി തള്ളി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മശ്രീ അസ്ഹറുദ്ദീന്‍ എം. പി. ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

March 1st, 2012

mohammad-azharuddin-epathram

ന്യൂഡല്‍ഹി : ചെക്ക് കേസില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം. പി. യുമായ പത്മശ്രീ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദല്‍ഹിയിലെ ബിസിനസുകാരനായ സഞ്ജയ് സോളങ്കിയുടെ പരാതിയെ തുടര്‍ന്ന് ചെക്ക് കേസിലാണ് ഈ വാറണ്ട്. അസ്ഹറുദ്ദീന്റേയും മുന്‍ ഭാര്യ സംഗീത ബിജ്ലാനിയുടേയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 4.5 കോടി വിലമതിക്കുന്ന ഭൂമി വാങ്ങാന്‍ സോളങ്കി 1.5 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍, ബിജ്ലാനിയുമായുള്ള വിവാഹ മോചനം നടന്നതിനാല്‍ അസ്ഹറുദ്ദീന്‍ ഭൂമി വില്‍ക്കാന്‍ വിസമ്മതി ക്കുകയായിരുന്നു. സോളങ്കി നല്‍കിയ 1.5 കോടി രൂപയുടെ ചെക്ക് അസ്ഹറുദ്ദീന്‍ തിരിച്ചു നല്‍കി. എന്നാല്‍ പണമില്ലെന്ന കാരണത്താല്‍ ചെക്ക് മടങ്ങി. രണ്ട് തവണ ചെക്ക് മടങ്ങിയതോടെ  സോളങ്കി കോടതിയെ സമീപിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തിരക്കിലായത് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന അസ്ഹറുദ്ദീന്റെ അഭിഭാഷകന്റെ വാദം എന്നാല്‍ ദല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി ജഡ്ജി വിക്രാന്ത് വൈദ് അംഗീകരിച്ചില്ല. ആവശ്യം തള്ളിക്കളഞ്ഞ കോടതി മാര്‍ച്ച് ഏഴിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ഷെഹ്ലയുടെ കൊലപാതകം; വനിതാ ആര്‍ക്കിടെക്ട് അറസ്റ്റില്‍
Next »Next Page » മമതാ ബാനര്‍ജിയുടെ മരുമകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine