തിരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി

March 7th, 2012
rahul-gandhi-epathram
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കനത്ത തോല്‍‌വി ഏറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഏ. ഐ. സി. സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തങ്ങള്‍ നന്നായി പൊരുതിയെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി ചുക്കാന്‍ പിടിച്ച  ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാഹുലിനൊപ്പം സഹോദരി മിസ്സിസ്സ്. പ്രിയങ്കാ വധേരയും പ്രചാരണത്തിനിറങ്ങിയിരുന്നു. അമേഥിയടക്കം ഉള്ള മണ്ഡലങ്ങളില്‍ ജനം ഗാന്ധി കുടുംബത്തെ കയ്യൊഴിഞ്ഞു. പ്രചാരണ രംഗത്ത് ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് ഇരുവരും വിജയിച്ചുവെങ്കിലും പോളിം‌ങ്ങ് ബൂത്തില്‍ പക്ഷെ ജനം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തില്ല. സംഘടനാപരമായ ദൌര്‍ബല്യങ്ങളോടൊപ്പം കര്‍ഷകരും സാധാരണക്കാരും അനുഭവിക്കുന്ന കൊടിയ ദാരിദ്രവും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ്സിനു തിരിച്ചടിയായത്.
രാഹുല്‍ ഗാന്ധി എന്ന യുവ നേതാവിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഈ പരാജയം വന്‍ തലവേദനയാകും. വരാനിരിക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനേയോ മന്‍‌മോഹന്‍ സിങ്ങിനേയോ മുന്‍‌നിര്‍ത്തി മത്സര രംഗത്തേക്കിറങ്ങിയാല്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിക്കും എന്നതിന്റെ സൂചനയാണ് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന സോണിയാ ഗാന്ധിയുടെ പിന്‍‌ഗാമിയായി രാഹുല്‍ ഗാന്ധിയെ ദേശീയ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുവാനുള്ള ആലോചനകള്‍ക്ക് രാഷ്ടീയമായി മങ്ങല്‍
ഏല്പിച്ചേക്കും. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങളോട് വലിയതോതില്‍ വിധേയത്വം കാത്തു സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന് കരുതാനാകില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍

March 7th, 2012
Israeli embassy car in Delhi-epathram
ന്യൂഡല്‍ഹി: കഴിഞ്ഞ  മാസം ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി വാഹനത്തില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അമ്പത് വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനാണ് അറസ്റ്റിലായതെന്നാണ് സൂചന.  ഇയാളെ പോലീസ്  ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ഫെബ്രുവരി 13 നു ഉച്ചക്ക് 3.15 നു നടന്ന സ്ഫോടനത്തില്‍ ഇസ്രായേലി  എംബസി ഉദ്യോഗസ്ഥന്റെ ഭാര്യ ടല്‍ യഷോവ (42)യടക്കം  നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിമകളുടെ രാജ്ഞിയ്ക്ക് പരാജയം

March 7th, 2012
mayawati_crowned-epathram
ലക്‍നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ  പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയയായ മായാവതിക്ക്  വന്‍ പരാജയം. അധികാരം ലഭിച്ചതോടെ ഒരു  രാജ്ഞിയെപ്പോലെ ആഡംഭര ജീവിതം നയിക്കുകയും നാടൊട്ടുക്ക് തന്റേതുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെയും പാര്‍ട്ടി ചിഹ്നമായ ആനയുടേയും പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ വലിയ ഉത്സാഹം കാണിക്കുകയും ചെയ്തു മായാവതി. ഒരു വേള ജനം അവരെ പരിഹാസപൂര്‍വ്വം പ്രതിമകളുടെ രാജ്ഞിയെന്ന് വിശേഷിപ്പിച്ചിരുന്നു.  കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ട് മായാവതി നടത്തിയ പ്രതിമാ നിര്‍മ്മാണത്തിനെതിരെ കോടതിയുടെ ഇടപെടലും ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത്  ജനത്തെ സ്വാധീനിക്കുവാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നാടിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബി. എസ്. പി ചിഹ്നം കൂടെയായ ആന പ്രതിമകള്‍ മൂടി വെയ്ക്കുവാന്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
mayawati-statues-covered-epathram
ജ്യാതി വ്യവസ്ഥയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം മായാവതിയെ വിജയിപ്പിച്ചത്. എന്നാല്‍ പിന്നോക്ക ക്കാരിയായിരുന്നിട്ടു കൂടി സാധാരണക്കാര്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു മായാവതി. ഒരു ഏകാധിപതിയേ പോലെ പെരുമാറിയ മായാവതി ജനങ്ങളില്‍ നിന്നും അകലുകയും തെറ്റായ പല നയങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉപജാപക വൃന്ദത്തിന്റേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റേയും സ്വാധീനവും കുറവല്ലായിരുന്നു. ജനദ്രോഹപരവും ധൂര്‍ത്തും നിറഞ്ഞ മായാവതി ഭരണത്തിനു ജനം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 206 സീറ്റു ലഭിച്ച ബി. എസ്. പി. ക്ക് ഇത്തവണ കേവലം 80 സീറ്റു മാത്രമാണ് ലഭിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോൺഗ്രസിന് തിരിച്ചടി

March 7th, 2012

rahul-gandhi-epathram

ലഖ്നൌ : അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ പരാജയം. ഉത്തർ പ്രദേശിൽ വെറും 37 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ 224 സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്. മായാവതിയുടെ ബി.എസ്.പി.ക്ക് പോലും 80 സീറ്റുകൾ ലഭിച്ചു. 68 സീറ്റുകൾ നേടി പഞ്ചാബിൽ അകാലി ദൾ ബി. ജെ. പി. സഖ്യം അധികാരം നിലനിർത്തി. ഇവിടെ കോൺഗ്രസിന് വെറും 46 സീറ്റുകളാണ് ലഭിച്ചത്. ഗോവയിൽ കോൺഗ്രസ് നേടിയത് വെറും 9 സീറ്റുകളാണ്. ഇവിടെ 21 സീറ്റുകൾ നേടി ബി. ജെ. പി. അധികാരം പിടിച്ചെടുത്തു. മണിപ്പൂരിൽ മാത്രമാണ് കോൺഗ്രസിന് തങ്ങളുടെ മാനം കാക്കാൻ ആയത്. തൃണമൂൽ കോൺഗ്രസിന്റെ 7 സീറ്റുകൾക്കെതിരെ 42 സീറ്റുകൾ വിജയിച്ച് ഇവിടെ കോൺഗ്രസ് ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം സമാസമമാണ്. കോൺഗ്രസിന് 32 സീറ്റും ബി. ജെ. പി. ക്ക് 31 സീറ്റും ലഭിച്ചപ്പോൾ ബി. എസ്. പി. ക്ക് 3 സീറ്റും യു. കെ. ഡി. ക്ക് 1 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും ലഭിച്ചു.

ഉത്തർപ്രദേശിലെ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി എറ്റെടുത്തു. സംഘടനാപരമായ ദൌർബല്യങ്ങൾ കോൺഗ്രസ് പാർട്ടിക്ക് അകത്ത് നിലനില്ക്കുന്നുണ്ട് എന്ന് രാഹുൽ സമ്മതിച്ചു. താൻ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തി താൻ തുടർന്നും നിരവ്വഹിക്കും എന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് കൊണ്ട് രാഹുൽ അറിയിച്ചു. ഈ പരാജയം തനിക്ക് ഒരു പാഠമാണ്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ വിശദമായി കാണുവാൻ പ്രേരണ നൽകുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പിയില്‍ കോണ്‍ഗ്രസിന്‌ 100 സീറ്റ്‌ ലഭിക്കും: ദിഗ്‌വിജയ്‌ സിംഗ്‌

March 4th, 2012

digvijay-singh-epathram

ഭോപ്പാല്‍: ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ നൂറില്‍ കുറയാത്ത സീറ്റ്‌ ലഭിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌‌. കോണ്‍ഗ്രസിന്‌ 40 സീറ്റില്‍ താഴെമാത്രമേ ലഭിക്കൂ എന്ന എക്‌സിറ്റ്‌ പോള്‍ ഫലം അദ്ദേഹം തള്ളിക്കളഞ്ഞു. എക്‌സിറ്റ്‌ പോളിന്‌ അടിസ്‌ഥാനമാക്കിയ വസ്‌തുതകള്‍ ശരിയല്ല. കഴിഞ്ഞകാലങ്ങളില്‍ ഇത്തരത്തില്‍ വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നു എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്‌. ഇതും അപ്രകാരം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജെ. എന്‍. യുവിലെ എസ്. ഫ്. ഐ കോട്ട “ഐസ“ തകര്‍ത്തു
Next »Next Page » കോൺഗ്രസിന് തിരിച്ചടി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine