ഹസാരെയുടെ സമരം ഇനി മുംബൈയില്‍

December 15th, 2011

anna-hazare-epathram

മുംബൈ: രാജ്യത്ത്‌ സുശക്തമായ ലോക്പാല്‍ ബില്‍ ഇല്ലെങ്കില്‍ നിരാഹാരസമരം എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്ന അണ്ണ ഹസാരെയുടെ സമരവേദി ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റാന്‍ സാധ്യത. മുംബൈയിലെ ആസാദ് മൈതാനം സമരത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹസാരെ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അതിശൈത്യമാണ് വേദി മാറ്റാന്‍ ഹസ്സരെയേ പ്രേരിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഡിസംബര്‍ 27-ന് നിരാഹാരം നടത്തുമെന്നാണ് ഹസാരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥ നല്ലതാണെങ്കില്‍ വേദി മാറ്റില്ല. കോര്‍കമ്മിറ്റി അംഗം അരവിന്ദ് കെജ്‌രിവാള്‍ ആണ് യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

-

വായിക്കുക: , , , ,

Comments Off on ഹസാരെയുടെ സമരം ഇനി മുംബൈയില്‍

ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി

December 15th, 2011

bengal-toxic-alcohol-epathram

കൊല്‍ക്കത്ത: ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി. പശ്ചിമ ബംഗാളിലെ 24 ദക്ഷിണ പര്‍ഗാന ജില്ലയിലെ മൊഗ്രാഹത്തിലാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. സംഗ്രാപൂര്‍ ഗ്രാമത്തിലുള്ളവരാണ് മരിച്ചവരില്‍ ഏറെയും. മരണ സംഖ്യ ഇനിയും കൂടാന്‍ സാദ്ധ്യതയുള്ളതായി അധികൃതര്‍ പറയുന്നു.

-

വായിക്കുക:

Comments Off on ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി

ഇന്ദ്രപ്രസ്ഥത്തിന് വിസ്മയമായി ഫ്ലാഷ് മോബ്‌

December 15th, 2011

flash-mob-delhi-epathram

ന്യൂഡല്‍ഹി : ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന് ഒരാള്‍ നൃത്തം ചെയ്യുക. ഓരോരുത്തരായി ഇയാളോടൊപ്പം ചേര്‍ന്ന് അല്‍പ്പ സമയത്തിനകം ഒരു വലിയ സംഘം തന്നെ ജനക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുക. അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് പൊടുന്നനെ നൃത്തം മതിയാക്കി അപ്രത്യക്ഷമാകുക. ഇതാണ് ഫ്ലാഷ് മോബ്‌.

(ഡല്‍ഹിയില്‍ നടന്ന ഫ്ലാഷ് മോബ്‌)

ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ്‌ സെന്‍ട്രല്‍ സ്റ്റേഷന്‍ മുതല്‍ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസില്‍ വരെ ജനക്കൂട്ടത്തെ അമ്പരപ്പിച്ചിട്ടുള്ള ഫ്ലാഷ് മോബ്‌ ഇതാദ്യമായാണ് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. ജന്‍പഥില്‍ ആയിരുന്നു ഇതിന്റെ സംഘാടകര്‍ ഫ്ലാഷ് മോബ്‌ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോലീസ്‌ അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ വസന്ത്‌ വിഹാറിലെ പ്രിയാ മാര്‍ക്കറ്റിലേക്ക് വേദി മാറ്റിയത്‌.

(മുംബൈയില്‍ നടന്ന ഫ്ലാഷ് മോബ്‌)

(ദുബായ്‌ എയര്‍പോര്‍ട്ടില്‍ നടന്ന ഫ്ലാഷ് മോബ്‌)

ഹിന്ദി സിനിമകളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഗാന രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഫ്ലാഷ് മോബ്‌ ദൈനംദിന സമ്മര്‍ദ്ദങ്ങള്‍ക്ക് ഇടയിലും എല്ലാം മറന്ന് ഒന്ന് ആടാനും പാടാനും പൊട്ടിച്ചിരിക്കാനും നമുക്ക്‌ അവസരം ഒരുക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഡല്‍ഹി നൂറിന്‍റെ നിറവില്‍

December 13th, 2011

delhi-100-years-epathram

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായി ദല്‍ഹി മാറിയതിന്‍റെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദല്‍ഹി സര്‍ക്കാറിനു കീഴില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമിട്ടത്‌. നൂറു വര്‍ഷത്തെ സ്മരണകള്‍ ഉള്‍പ്പെടുന്ന സുവനീര്‍ പ്രകാശനം തിങ്കളാഴ്ച മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നിര്‍വഹിച്ചു. കൊല്‍ക്കത്തയില്‍ ആയിരുന്ന തലസ്ഥാനം 1911 ഡിസംബര്‍ 12 നാണ് മുഗള്‍ ഭരണത്തിന്‍റെ സമ്പന്ന സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ഡല്‍ഹിയിലേക്ക് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം പറിച്ചു നട്ടത്. ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയാണ് ഇതിനു മുന്‍കൈ എടുത്തത്‌.

-

വായിക്കുക: ,

Comments Off on ഡല്‍ഹി നൂറിന്‍റെ നിറവില്‍

അജിത്‌സിങിനെ വ്യോമയാനമന്ത്രിയാക്കും

December 13th, 2011

ajit_singh-epathram

ന്യൂഡല്‍ഹി: യു.പി. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തന്ത്രത്തിന്റെ ഭാഗമായി ആര്‍. എല്‍. ഡി. നേതാവ് അജിത്‌സിങ് വ്യോമയാനമന്ത്രിയാകും. കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയാണ് ഈ തീരുമാനം എടുത്തത്‌. അടുത്തയാഴ്ച്ച തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അജിത്‌സിങ് സോണിയഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളുമായുള്ള സഖ്യം നിലവില്‍ വന്നതിനു പകരമാണ് ഈ കേന്ദ്രമന്ത്രിസ്ഥാനം. അതോടെ വ്യോമയാനവകുപ്പിന്‍റെ ചുമതലയുള്ള വയലാര്‍ രവിക്ക് മാറേണ്ടി വരും.

-

വായിക്കുക: ,

Comments Off on അജിത്‌സിങിനെ വ്യോമയാനമന്ത്രിയാക്കും


« Previous Page« Previous « ഹസാരെ ബി. ജെ. പിക്ക് വേണ്ടി പണിയെടുക്കുന്നു: ദിഗ്വിജയ് സിങ്
Next »Next Page » ഡല്‍ഹി നൂറിന്‍റെ നിറവില്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine