ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം : യു.പി.എ. യില്‍ ഭിന്നത

November 24th, 2011

walmart-epathram

ന്യൂഡല്‍ഹി : ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ കൂടുന്ന അവസരത്തില്‍ യു.പി.എ. യിലെ കോണ്ഗ്രസ് മന്ത്രിമാരില്‍ തന്നെ ചിലര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ വീരപ്പ മൊയ്‌ലി, മുകുള്‍ വാസ്നിക് എന്നിവരാണ് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. വിദേശ നിക്ഷേപം അനുവദിക്കുന്നതോടെ ആഗോള സൂപ്പര്‍മാര്‍ക്കറ്റ്‌ ഭീമന്മാരായ വാള്‍മാര്‍ട്ട്, ടെസ്കോ എന്നീ ശൃംഖലകളുടെ പിടിയില്‍ ഇന്ത്യന്‍ ചില്ലറ വ്യാപാര രംഗം അമരുകയും ചെറുകിട വ്യാപാരികള്‍ ദുരിതത്തില്‍ ആവുകയും ചെയ്യും.

ഇടതു പക്ഷം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. ബി.ജെ.പി. യും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; മധ്യസ്ഥതക്ക് തയ്യാറെന്ന് കേന്ദ്രം

November 23rd, 2011

mullaperiyar-dam-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്നാടുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ജലവിഭവമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പവന്‍കുമാര്‍ ബന്‍സല്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഡാമിന്‍റെ നിര്‍മ്മാണച്ചെലവ് പൂര്‍ണമായും വഹിക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം തമിഴ്നാട് സ്വീകരിക്കുമോ എന്ന ആശങ്കയുമുണ്ട്. കേരളം മുഴുവന്‍ ചെലവ് എടുത്താല്‍ ഡാമിന്‍റെ പൂര്‍ണ അവകാശം കേരളത്തിനാകും എന്നാ ഭയവും തമിഴ്നാടിനെ അലട്ടുന്നുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിന്‍ഡീസ് ശക്തമായ നിലയില്‍; ബ്രാവോക്ക് സെഞ്ചുറി

November 23rd, 2011

മുംബൈ: മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ വിന്‍ഡീസ് ഇന്ത്യക്കെതിരെ 575 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഡാരന്‍ ബ്രാവോയുടെ (166) സെഞ്ചുറിയുടെ ബലത്തില്‍ വിന്‍ഡീസ് ശക്തമായ നിലയിലാണ്. കഴിഞ്ഞ നാല് ടെസ്റ്റിനിടെ ബ്രാവോയുടെ മൂന്നാം സെഞ്ചുറിയാണിത്‌. രണ്ടിന് 267 എന്ന നിലയില്‍ കളിയാരംഭിച്ച വിന്‍ഡീസ് 9 വിക്കറ്റ്‌ നഷ്ടത്തിലാണ് ഈ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. കിര്‍ക്ക് എദ്വെര്ദ്‌സ് (89), കീരോണ്‍ പവല്‍ (81), മര്‍ലോണ്‍ സാമുവല്‍ (61) എന്നിവര്‍ ബ്രവോക്ക് ശക്തമായ പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ നാലും, വരുണ്‍ ആരോണ്‍ മൊന്നും ഇഷാന്ത്‌ ശര്‍മ്മ ഒരു വിക്കറ്റ്‌ വീതവും വീഴ്ത്തി. ആദ്യ രണ്ടു മത്സരവും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡാം 999 നിരോധിക്കണം : തമിഴ്‌നാട്ടില്‍ ഫിലിം ലാബ്‌ അടിച്ചു തകര്‍ത്തു

November 23rd, 2011

dam999-epathram

ചെന്നൈ: എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ സാലിഗ്രാമത്തിലുളള പ്രസാദ്‌ ഫിലിം ലബോറട്ടറീസില്‍ അതിക്രമിച്ചു കടന്ന്‌ നാശനഷ്‌ടം വരുത്തി. എം. ഡി. എം. കെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മല്ലയ്‌ സത്യ ഉള്‍പ്പെടെ 23 എം. ഡി. എം. കെ. പ്രവര്‍ത്തകരെ പോലിസ്‌ അറസ്‌റ്റു ചെയ്‌ത് നീക്കി. മലയാളിയായ സോഹന്‍ റോയ്‌ സംവിധാനം ചെയ്‌ത ഹോളിവുഡ്‌ ചിത്രം ‘ഡാം 999’ വിവാദമായ മുല്ലപ്പെരിയാര്‍ വിഷയം പ്രമേയമാക്കി എന്നാരോപിച്ചാണ് എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ ലാബ്‌ അടിച്ചു തകര്‍ത്തത്.

എന്നാല്‍ 1975ല്‍ ചൈനയില്‍ 2.5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ട ബന്‍ക്വിയോ ഡാമിന്റെ കഥയാണ്‌ താന്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സോഹന്‍ റോയ്‌ വ്യക്‌തമാക്കി.

അതിനിടെ, ചിത്രത്തിനെതിരെ ഡി. എം. കെ. യും പി. എം. കെ. യും രംഗത്തെത്തിയിട്ടുണ്ട്‌. ഡി. എം. കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ ടി. ആര്‍. ബാലു പ്രധാനമന്ത്രിയെ കണ്ട് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ചിത്രത്തിനു പിന്നില്‍ കേരള സര്‍ക്കാരാണെന്ന്‌ ടി. ആര്‍. ബാലു ഡല്‍ഹിയില്‍ ആരോപിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍‍‍ റിപ്പോര്‍ട്ട് കോടതിയില്‍

November 21st, 2011

police-encounter-epathram

അഹമ്മദാബാദ്‌: മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട ലഷ്കറെ തോയിബ തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച് ഇസ്രത്ത്‌ ജഹാന്‍, പ്രാണേഷ്‌ കുമാര്‍ എന്നിവരെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. ഗുജറാത്ത്‌ ഹൈക്കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഏറ്റുമുട്ടലിനു മുമ്പേ തന്നെ ഇവരെ വധിച്ചിരുന്നുവെന്നാണ് എസ്. ഐ. ടി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നരേന്ദ്ര മോഡി കൂടുതല്‍ പ്രതിരോധത്തിലായി. കുറ്റാരോപിതരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം പുതിയ എഫ്‌. ഐ. ആര്‍. സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ സംഘത്തിന്‌ നിര്‍ദ്ദേശം നല്‍കി. ഗുജറാത്തില്‍ ഭീകരാണെന്ന്‌ ആരോപിച്ച്‌ നാലു പേരെ 2004 ജൂണ്‍ 15ന്‌ പോലീസ്‌ വധിച്ചത്‌. ഏറ്റുമുട്ടലിലായിരുന്നു ഇവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സിസ്റ്റര്‍ വല്‍സജോണ്‍ വധം: 8 പേര്‍ പിടിയില്‍
Next » — Next Page » ഡാം 999 നിരോധിക്കണം : തമിഴ്‌നാട്ടില്‍ ഫിലിം ലാബ്‌ അടിച്ചു തകര്‍ത്തു »



  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine