ചെന്നൈ: കില്‍പോക്ക് മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ഇന്ന് രാവിലെ അഞ്ചു മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് രോഗികള്‍ മരിച്ചു. ഡോക്ടറുടെ മുറിയിലെ എസി യൂണിറ്റിന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണ് അപകടകാരണം ആയത്.
ഐ.സി യുവിലെ ഡോക്ടറുടെ മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ച ജീവനക്കാര്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചു. തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്‍പതോളം രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രോഗികളെ വാര്‍ഡില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്കു എടുത്തു കൊണ്ട് വരികയായിരുന്നു. ഇവരില്‍ രണ്ടു പേര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു. 5 പേരുടെ നില ഗുരുതരമായി തുടരുന്നു.
രണ്ടു ഫയര്‍ എന്‍ജിനുകള്‍ രണ്ടു മണിക്കൂര്‍ ശ്രമിച്ചതിന്റെ ഫലമായാണ് തീ അണച്ചത്.