ഇ.അഹമ്മദിന് സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനം ലഭിക്കും

July 12th, 2011

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഇ.അഹമ്മദിന് സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനം ലഭിക്കും. ഏറെ വിലപേശലുകള്‍ക്ക് ഒടുവിലാണ് ഈ തീരുമാനം. കേരളത്തിലെ അഞ്ചാമത്തെ മന്ത്രി എന്ന ആവശ്യം ഇനി ലീഗ് ഉന്നയിക്കില്ല എന്നറിയുന്നു. ഇതോടെ മഞ്ഞളാംകുഴി അലിയുടെ മന്ത്രിയാകാനുള്ള മോഹത്തിന് മങ്ങലേറ്റു. അതിനു പകരമാണ് ഇ.അഹമ്മദിന്റെ സ്ഥാനകയറ്റം. അഹമ്മദ് പ്രവാസികാര്യ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുമെന്നാണ് സൂചന. എന്നാല്‍ ന്യൂനപക്ഷ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കാമെന്നു അറിയിച്ചിരുന്നെങ്കിലും അഹമ്മദിനു താല്‍പര്യമില്ല എന്നറിയുന്നു. ന്യൂനപക്ഷ പാര്‍ട്ടിക്കും ന്യൂനപക്ഷ വകുപ്പിന്റെ ചുമതല വേണ്ട എന്നര്‍ത്ഥം. വ്യാമയാന വകുപ്പിലാണ് അഹമ്മദിന്റെ കണ്ണ് എങ്കിലും ആ വകുപ്പ്‌ നല്‍കുന്നതില്‍ കോണ്ഗ്രസ്സില്‍ തന്നെ എതിര്‍പ്പുണ്ട്.

-

വായിക്കുക:

1 അഭിപ്രായം »

അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് മേധാ പട്കറുടെ പിന്തുണ

July 10th, 2011

ബാംഗളൂര്‍: അന്ന ഹസാരെയേ പിന്തുണച്ച് സാമൂഹികപ്രവര്‍ത്തക മേധാ പട്കര്‍ രംഗത്ത് വന്നു. എന്നാല്‍ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന അന്ന ഹസാരെയെയും ബാബാ രാംദേവിനെയും ഒരേ രീതിയില്‍ കാണാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ ശേഷാദ്രിപുരം കോളേജില്‍ നടന്ന ചടങ്ങിലാണ് മേധാ പട്കര്‍ ഈ അഭിപ്രായം പറഞ്ഞത്‌. രാംദേവ് നടത്തിയ ഹൈടെക് സമരത്തെ മേധ കണക്കറ്റു പരിഹസിച്ചു.

അഴിമതി ചെയ്യില്ലെന്ന ശപഥത്തിലൂടെ ഇതിന് നമ്മള്‍ തുടക്കം കുറിക്കണക്കണം അഴിമതിയില്ലാത്ത ലോകത്തിനായി പോരാടാന്‍ മേധ ആഹ്വാനം ചെയ്തു. അഴിമതി എന്നും ചര്‍ച്ചാവിഷയമാണ്. ലോക്പാല്‍ ബില്‍ ഇതിനൊരു തുടക്കം മാത്രമാണെന്നും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്പാല്‍ പരിധിയില്‍ വരണമെന്നും മേധ അഭിപ്രായപ്പെട്ടു. ഗദഗില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ശേഷമാണ് മേധ ബാംഗ്ലൂരിലെത്തിയത്. ജാതി, മത, ഭാഷാവ്യത്യാസമില്ലാത്ത ലോകമാണ് തന്റെ സ്വപ്നമെന്ന ആമുഖത്തോടെ പ്രസംഗമാരംഭിച്ച മേധ അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി യെദ്യൂരപ്പ, റെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ചു.

എസ്.എം.എസ്., സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, ഡിജിറ്റല്‍ സാങ്കേതികത എന്നിവ ഗുണകരമായി ഉപയോഗിച്ചാല്‍ അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ഏറെ പങ്ക് വഹിക്കാനുണ്ടെന്നതിന്റെ തെളിവാണ് ഹസാരെയുടെ സമരത്തിനു ലഭിച്ച ജനപിന്തുണ, പൊതു ജനങ്ങള്‍ അഴിമതി ഇഷടപ്പെടുന്നില്ലെന്നുമാത്രമല്ല അതിനെതിരെ പോരാടാനുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. അതിന്റെ ഫലമായാണ് 2 ജി. സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പുറത്തു വന്നത്. ലോകത്ത് ഇപ്പോഴുള്ളത് രണ്ടു തരത്തിലുള്ള സുനാമികളാണ്. പ്രകൃതിദുരന്തവും അഴിമതിയും. ഇത് തുടച്ചുനീക്കാന്‍ പൊതുജനങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും ആവശ്യമാണ് എന്നും മേധ പട്കര്‍ പറഞ്ഞു. നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കര്‍ണാടക ഘടകം പ്രവര്‍ത്തകര്‍ സി. സീലിയ, രേണുക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഹുല്‍ ഗാന്ധിയുടെ പദയാത്രയില്‍ തോക്കുമായി യുവാവ് പിടിയില്‍

July 8th, 2011

rahul-gandhi-epathram

അലിഗഢ്: ഉത്തര്‍പ്രദേശില്‍ പദയാത്ര നടത്തുന്ന എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സമീപത്തേക്ക് തോക്കുമായി നീങ്ങിയ ക്രിപാല്‍പുരിനടുത്ത ഗ്രാമമായ ഉദയ്പൂര്‍ സ്വദേശി ഹരികൃഷ്ണന്‍ ശര്‍മ (32) എന്ന യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ലൈസന്‍സുള്ള തോക്കാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. പദയാത്രയുടെ മൂന്നാം ദിവസമായ വ്യാഴാഴ്ച രാഹുല്‍ അലിഗഢ് ജില്ലയിലെ ക്രിപാല്‍പുര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് സംഭവം. താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും, രാഹുല്‍ ഗാന്ധിക്ക് ഹസ്തദാനം ചെയ്യാനാണ് താന്‍ അടുത്തേക്ക് പോയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

മായാവതി സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ചയാണ് ഭട്ട – പര്‍സോള്‍ ഗ്രാമത്തില്‍ നിന്ന് രാഹുല്‍ കിസാന്‍ സന്ദേശ പദയാത്ര ആരംഭിച്ചത്. വികസന പ്രവര്‍ത്തനങ്ങ ള്‍ക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് കര്‍ഷക സൗഹൃദമായ നിയമം കൊണ്ടു വരുമെന്ന വാഗ്ദാനവുമായാണ് രാഹുലിന്റെ യാത്ര. ശനിയാഴ്ച അലിഗഢ് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന മഹാ സമ്മേളന ത്തോടെയാണ് പദയാത്ര സമാപിക്കുക. അതേ സമയം, രാഹുലിന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് യു. പി. പോലീസ് സൂപ്രണ്ട് സത്യേന്ദ്ര സിങ് പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്ന് ആരോഗ്യ മന്ത്രി

July 5th, 2011

ghulam-nabi-azad-epathram

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ്ഗാനുരാഗം ഒരു രോഗവും പ്രകൃതി വിരുദ്ധവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്. എയിഡ്സുമായി ബന്ധപ്പെട്ട് മേയര്‍മാരുടെ ദേശീയ കണ്‍‌വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് സ്വവര്‍ഗ്ഗാനുരാഗം ഇന്ത്യയില്‍ എത്തിയതെന്നും ഇന്ത്യക്ക് ഇത് ഒട്ടും നല്ലതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്ത് ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഇത്തരം പ്രവണതയ്ക്കെതിരെ ജാഗ്രത വേണമെന്നും പറഞ്ഞ മന്ത്രി സ്ത്രീ ലൈംഗിക തൊഴിലാളികളെ തിരിച്ചറിയാനും ബോധവല്‍ക്കരണം നടത്തുവാനും എളുപ്പമാണെന്നും എന്നാല്‍ പുരുഷ ലൈംഗിക തൊഴിലാളികളെ കണ്ടെത്തുവാന്‍ എളുപ്പമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി സഭയില്‍നിന്ന് മുരളി ദേവ്‌ര രാജിവെച്ചു

July 5th, 2011

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉടന്‍ നടക്കാനിരിക്കെ കമ്പനികാര്യ മന്ത്രി മുരളി ദേവ്‌ര രാജിവെച്ചു. ആരോഗ്യകാരണങ്ങളാല്‍ രാജിയെന്നാണ് വിശദീകരണമെങ്കിലും മുരളി ദേവ്‌ര പെട്രോളിയം മന്ത്രിയായിരിക്കെ കൃഷ്ണ ഗോദാവരി തടത്തില്‍ റിലയന്‍സിന് എണ്ണ പര്യവേഷണത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുള്ളതായി സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാജി. ഇതോടെ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമായതായാണ് സൂചന. റിലയന്‍സിന് വേണ്ടി വഴി വിട്ട രീതിയില്‍ അനുമതി നല്‍കുകയും ഇതിലൂടെ ഏകദേശം 3000 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ മുരളി ദേവ്റയാണ് പെട്രോളിയം വകുപ്പ് മതിയായിരുന്നത്. തുടര്‍ന്ന് ജനവരിയില്‍ നടന്ന പുന:സംഘടനയിലാണ് കമ്പനികാര്യ വകുപ്പിലേക്ക് ദേവ്‌റയെ മാറ്റിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പതിമൂന്നുകാരന്‍ വെടിയേറ്റു മരിച്ചു
Next »Next Page » സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്ന് ആരോഗ്യ മന്ത്രി »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine