മോഡിക്കെതിരെ അന്വേഷണം; വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം

September 12th, 2011

Modi-epathram

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗുല്‍ബര്‍ഗയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  അന്വേഷണം നടത്തണോ എന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ഗുല്‍‌ബര്‍ഗ് സൊസൈറ്റിയില്‍  നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം.പി ഇസ്‌ഹാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ്  സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധി. സാഖിയ ജാഫ്രിയുടെ പക്ഷവും വിചാരണ കോടതി കേള്‍ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2002 ഫെബ്രുവരിയില്‍ നടന്ന കലാപത്തിലാണ് ഇസ്‌ഹാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സാഖിയ ജാഫ്രി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍. കെ. രാഘവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോഡിക്കെതിരെ സംഭവവുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക്‌ എച്ച്. ഐ. വി. ബാധ

September 12th, 2011

thalassemia-children-epathram

ജുനാഗഡ് : രക്തം മാറ്റി വെച്ചത് മൂലം ഗുജറാത്തിലെ ജുനാഗഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ 23 കുട്ടികള്‍ എച്ച്. ഐ. വി. ബാധിതരായതായി കണ്ടെത്തി. 5 മുതല്‍ 10 വയസു വരെ പ്രായമുള്ള തലസീമിയ രോഗികളായ കുട്ടികള്‍ക്കാണ് ഈ ദുരന്തം ഉണ്ടായത്. ആശുപത്രിയിലെ രക്ത ബാങ്കില്‍ നിന്നുമാണ് എച്ച്. ഐ. വി. ബാധിത രക്തം കുട്ടികള്‍ക്ക്‌ നല്‍കിയത്‌. രക്തത്തിനു എച്ച്. ഐ. വി. ബാധയുണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കാനുള്ള സംവിധാനം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആദ്യം തങ്ങളുടെ തെറ്റ് ആശുപത്രി അധികൃതര്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ ഇത് തിരുത്തി. കുട്ടികള്‍ നേരത്തേ എച്ച്. ഐ. വി. ബാധിതരായിരുന്നു എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

തലസീമിയ രോഗം ബാധിച്ച കുട്ടികള്‍ക്ക്‌ പതിവായി ഇത്തരത്തില്‍ രക്തം നല്‍കേണ്ടതുണ്ട്. നേരെതെയും പല തവണ ഇവര്‍ക്ക്‌ ഈ ആശുപത്രിയില്‍ നിന്നും രക്തം നല്‍കിയിട്ടുമുണ്ട്. എച്ച്. ഐ. വി. ബാധ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്ത ഈ ആശുപത്രിയില്‍ നിന്നും ഇനിയും എത്ര പേര്‍ക്ക് ഇത്തരത്തില്‍ എച്ച്. ഐ. വി. ബാധ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാക്കാനാവില്ല എന്നത് ഏറെ ഭീതി ജനകമായ വസ്തുതയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു

September 10th, 2011

delhi-highcourt-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി സ്ഫോടനത്തെ തുടര്‍ന്ന് രംഗത്ത്‌ വന്ന ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. ഇവ വ്യാജമാണോ അതോ ഭീകരവാദികള്‍ അന്വേഷണത്തെ വഴി തെറ്റിക്കുവാന്‍ സ്വീകരിക്കുന്ന തന്ത്രമാണോ എന്നൊക്കെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. നാല് ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഉള്ളത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഒരു കോളേജ്‌ വിദ്യാര്‍ഥി ഹര്‍ക്കത്ത് ഉല്‍ ജിഹാദ്‌ ഇസ്ലാമിക്ക് വേണ്ടി അയച്ച ഈമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഇയാളെ പോലീസ്‌ കാശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി ചോട്ടു മിനാനി ആയുഷ്മാന്‍ എന്നയാള്‍ അയച്ചത് എന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഈമെയില്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അയച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി മുഴക്കിയ മൂന്നാമത്തെ ഈമെയില്‍ മോസ്ക്കൊയില്‍ ഉള്ള ഒരു സെര്‍വര്‍ ഉപയോഗിച്ച് അയച്ചതാണെന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചോട്ടു മിനാനി ആയുഷ്മാന്‍ അയച്ച നാലാമത്തെ ഈമെയിലും അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി ആവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതം : കിരണ്‍ ബേദി

September 10th, 2011

kiran-bedi-epathram

പൂനെ : രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രണത്തിന് വിധേയമാണെന്നും അതിനാല്‍ അഴിമതി അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണെന്നും അണ്ണാ ഹസാരെ സമരത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളായ മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. അഴിമതിക്കെതിരെ ഫലപ്രദമായ അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണ്‌. സി.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതമാണ്. കല്‍മാഡി കേസ്‌ പോലുള്ള കേസുകള്‍ തങ്ങള്‍ക്ക് തോന്നുന്ന പോലെ അന്വേഷിക്കുവാന്‍ വേണ്ടി കോണ്ഗ്രസ് സി. ബി. ഐ. യെ ഉപയോഗിക്കുകയാണ് എന്നും ബേദി ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു

September 9th, 2011

delhi-rain-epathram

ന്യൂഡല്‍ഹി : കനത്ത മഴയില്‍ കുളിച്ച ഡല്‍ഹിയില്‍ വെള്ളം പൊങ്ങിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്ന് ഓവുചാലുകള്‍ തടസ്സപ്പെട്ടതാണ് വെള്ളം പൊങ്ങാന്‍ കാരണമായത്‌. നെരാലയിലെ ഒരു ആശുപത്രിയുടെ തകര്‍ന്നു വീണ മതിലിനകത്ത് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. ഇതില്‍ ഒരു ബാലിക മരണപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദില്ലിയില്‍ സ്ഫോടനം
Next »Next Page » അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതം : കിരണ്‍ ബേദി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine