ഹൈദരാബാദ്: വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയോടു കൂറുപുലര്‍ത്തുന്ന 29 കോണ്‍ഗ്രസ് എം. എല്‍. എ. മാര്‍ രാജിഭീഷണിയാതോടെ .ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായി ജഗനെതിരായ സി.ബി.ഐ. റെയ്ഡുകളില്‍ പ്രതിഷേധിച്ചാണീ നീക്കം. തിങ്കളാഴ്ച രാവിലെ നിയമസഭാ സ്പീക്കര്‍ക്കു രാജി നല്‍കുമെന്ന് എം.എല്‍.എ.മാര്‍ അറിയിച്ചു. ഇവരെക്കൂടാതെ, രണ്ട് എം.പി.മാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സി.ബി.ഐ. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചു. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജഗന്‍ക്യാമ്പ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.