ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന്‌ ഏഴു പേര്‍ മരിച്ചു

September 28th, 2011

Delhi-building-collapse-epathram

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ഡല്‍ഹി ജുമാ മസ്ജിദിനു സമീപം ചാന്ദ്‌നി മഹലിലാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്. മരിച്ചവരില്‍ നാലു സ്‌ത്രീകളും ഉള്‍പ്പെടുന്നു. മുപ്പത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കടിയില്‍ കൂടുതല്‍പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാന്ദിനി മഹല്‍ മേഖലയിലാണ്‌ 70 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്‌. കെട്ടിടത്തിന് സമീപത്തെ വഴിയോര കച്ചവടക്കാരും അപകടത്തില്‍പ്പെട്ടു.

നാട്ടുകാരും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന്‌ ഏഴു പേര്‍ മരിച്ചു

ഡൂപ്ലിക്കേറ്റ് ആനപ്പുറത്ത് ചെന്നൈയില്‍ “തൃശ്ശൂര്‍ പൂരം”

September 26th, 2011
trissur-pooram-epathram
ചെന്നൈ: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ചെന്നൈയില്‍ അരങ്ങേറി.  ചെന്നൈയിലെ മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പൂരം സംഘടിപ്പിച്ചത്. പാണ്ടിമേളത്തിന്റേയും മറ്റും അകമ്പടിയോടെ “പതിഞ്ചാനപ്പുറത്ത്“ നടന്ന പൂരം കാണുവാന്‍ നൂറുകണക്കിനു ആളുകള്‍ കൂടി. നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ ചെവിയാട്ടി നില്‍ക്കുന്ന ഗജ വീരന്മാര്‍ക്ക് പക്ഷെ ജീവനില്ലെന്ന് മാത്രം. ആനകളെ എഴുന്നള്ളിക്കുവാന്‍ അനുമതിയില്ലാത്തതിനാല്‍ അത്രയും വലിപ്പമുള്ള ആനകളുടെ പ്രതിമകള്‍ ഉണ്ടാക്കിയായിരുന്നു ചെന്നൈ മലയാളികള്‍ ഉത്സവം നടത്തിയത്. തൃശ്ശൂര്‍ പൂരത്തിലെ താരങ്ങളായ തിരുവമ്പാടി ശിവസുന്ദറിന്റേയും, ചന്ദ്രശേഖരന്റേയും സ്ഥാനത്ത് അതേ തലയെടുപ്പുള്ള ഡൂപ്ലിക്കേറ്റ് ഗജവീരന്മാര്‍ അണിനിരന്നത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുവാന്‍ പ്രയാസം. ആനപ്പുറത്ത് കുടപിടിക്കാനും വെഞ്ചാമരവും ആലവട്ടം വീശുവാനും കയറിയത് ഒറിജിനല്‍ മനുഷ്യര്‍ തന്നെ. ഒറിജിനലിലെ വെല്ലുന്ന പൂരത്തിന്റെ ഒടുവില്‍ കുടമാറ്റം കൂടെ ആയതോടെ ആളുകള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. ഓണാഘോഷങ്ങളുടെ ഭാഗമായി തെയ്യം, പുലിക്കളി, ശിങ്കാരി മേളം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : മന്‍മോഹന്‍ സിങ്ങിന് എല്ലാം അറിയാമായിരുന്നു എന്ന് ബി.ജെ.പി.

September 25th, 2011

raja and pm-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി നടന്ന സാഹചര്യങ്ങള്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗിന്റെ പൂര്‍ണ്ണ അറിവോടെയാണ് നടന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. അഴിമതിയുടെ വിവിധ ഘട്ടങ്ങളില്‍ നേരത്തെ നിശ്ചയിച്ച നടപടി ക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വേളകളില്‍ എല്ലാം തന്നെ ഇപ്പോള്‍ പിടിയില്‍ ആയ മുന്‍ മന്ത്രി എ. രാജ പ്രധാന മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്ന് രാജ സിങ്ങിന് എഴുതിയ കാതുകള്‍ പരാമര്‍ശിച്ച് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മാക്സിസ് കമ്പനിക്ക് ഇന്ത്യന്‍ ടെലികോം രംഗത്തേയ്ക്ക് കടന്നു വരുവാനുള്ള സാഹചര്യം ഒരുക്കാനായി രാജയെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ദയാനിധി മാരനെയും മന്മോഹന്‍ സിംഗ് അനുവദിക്കുകയായിരുന്നു. “2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്ക് പുറത്തായി” എന്ന പേരില്‍ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മിനി മുത്തൂറ്റ് ശാഖയില്‍ കോടികളുടെ വന്‍ കവര്‍ച്ച

September 24th, 2011
muthoot-finance-epathram
കോയമ്പത്തൂര്‍: തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ നിന്നും 3489 പവന്‍ സ്വര്‍ണ്ണവും രണ്ടേകാല്‍ ലക്ഷത്തിലധികം രൂപയും കവര്‍ന്നു. രാവിലെ ഒമ്പതുമണിയോടെ  കങ്കയം റോഡിലെ പതിമിനി ഗാര്‍ഡനിലെ ശാഖയില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരില്‍ ചിലരെ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും താക്കോല്‍ കൈവശപ്പെടുത്തി ലോക്കറില്‍ നിന്നും പണവും സ്വര്‍ണ്ണവും കവരുകയായിരുന്നു. ഏഴംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നില്‍ എന്ന് കരുതുന്നു. സംഘം പോയതിനു ശേഷം രക്ഷപ്പെട്ട ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കവര്‍ച്ചക്കാര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യമിടിച്ചില്‍ തുടരുന്നു

September 24th, 2011
indian rupee-epathram
മുംബൈ: വിദേശ നാണ്യ വിപണിയില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപയുടെ ഇടിച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യം കുറയുന്നത്. വലിയ തോതില്‍ ഉള്ള മൂല്യത്തകര്‍ച്ചയ്ക്ക് തടയിടുവാനായി റിസര്‍വ്വ്  ബാങ്ക് ഒന്നിലധികം തവണ ഇടപെട്ടു. ഇന്നലെ  വിദേശ നാണയ വിപണി ആരംഭിച്ചപ്പോള്‍ അമ്പതു രൂപയും അവസാനിപ്പിക്കുമ്പോള്‍ 49.43 രൂപയുമാണ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്. വരും ദിവസങ്ങളുലും രൂപയുടെ മൂല്യം ഇടിയുവാന്‍  സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ഇരുപത്തെട്ടു മാസത്തിനിടെ ഏറ്റവും താഴ്‌ന്ന നിലയിലാണിപ്പോള്‍ വിനിമയം നടക്കുന്നത്. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പെട്ടെന്ന് പിന്‍‌വലിഞ്ഞതും രൂപയുടെ ഇടിവിനു കാരണമായി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന പല ഉല്പന്നങ്ങളുടെ വിലയേയും ഇത്  സാരമായി ബാധിച്ചേക്കും.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനം മൂലം  വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മുമ്പ് ആയിരം ഇന്ത്യന്‍ രൂപക്ക് എണ്‍പതോ അതിനു മുകളിലോ യു.എ.ഈ ദിര്‍ഹം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എഴുപത്തിയാറില്‍ താഴെ ദിര്‍ഹം നല്‍കിയാല്‍ മതി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു
Next »Next Page » മിനി മുത്തൂറ്റ് ശാഖയില്‍ കോടികളുടെ വന്‍ കവര്‍ച്ച »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine