ജുനാഗഡ് : രക്തം മാറ്റി വെച്ചത് മൂലം ഗുജറാത്തിലെ ജുനാഗഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ 23 കുട്ടികള്‍ എച്ച്. ഐ. വി. ബാധിതരായതായി കണ്ടെത്തി. 5 മുതല്‍ 10 വയസു വരെ പ്രായമുള്ള തലസീമിയ രോഗികളായ കുട്ടികള്‍ക്കാണ് ഈ ദുരന്തം ഉണ്ടായത്. ആശുപത്രിയിലെ രക്ത ബാങ്കില്‍ നിന്നുമാണ് എച്ച്. ഐ. വി. ബാധിത രക്തം കുട്ടികള്‍ക്ക് നല്‍കിയത്. രക്തത്തിനു എച്ച്. ഐ. വി. ബാധയുണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കാനുള്ള സംവിധാനം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആദ്യം തങ്ങളുടെ തെറ്റ് ആശുപത്രി അധികൃതര്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ ഇത് തിരുത്തി. കുട്ടികള്‍ നേരത്തേ എച്ച്. ഐ. വി. ബാധിതരായിരുന്നു എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
തലസീമിയ രോഗം ബാധിച്ച കുട്ടികള്‍ക്ക് പതിവായി ഇത്തരത്തില്‍ രക്തം നല്‍കേണ്ടതുണ്ട്. നേരെതെയും പല തവണ ഇവര്‍ക്ക് ഈ ആശുപത്രിയില്‍ നിന്നും രക്തം നല്‍കിയിട്ടുമുണ്ട്. എച്ച്. ഐ. വി. ബാധ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്ത ഈ ആശുപത്രിയില്‍ നിന്നും ഇനിയും എത്ര പേര്‍ക്ക് ഇത്തരത്തില്‍ എച്ച്. ഐ. വി. ബാധ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാക്കാനാവില്ല എന്നത് ഏറെ ഭീതി ജനകമായ വസ്തുതയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, വൈദ്യശാസ്ത്രം