ടീം ഇന്ത്യക്ക് മിന്നുന്ന ജയം

November 17th, 2011

indian-cricket-victory-epathram

കൊല്‍ക്കൊത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഇന്നിംഗ്സ് വിജയത്തോടെ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പര 2-0 ത്തിന്‌ മുന്നിലെത്തി. ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ നേടിയ 631 റണ്സ് മറി കടക്കാന്‍ ആതിഥേയരായ വിന്‍ഡീസിനു കഴിഞ്ഞില്ല. ഡാരന്‍ ബ്രാവോ 136 റണ്സ് എടുത്ത്‌ ചെറുത്തു നില്ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിന്റെ മുന്നില്‍ വിന്‍ഡീസ് അടി പതറുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍ 84ഉം ചന്ദര്‍പോള്‍ 47ഉം റണ്സ് എടുത്തു പിന്നെയാരും വിന്‍ഡീസ്‌ ബാറ്റിംഗ് നിരയില്‍ തിളങ്ങിയില്ല. ഇന്ത്യക്ക് വേണ്ടി പേസ് ബൌളര്‍ ഉമേഷ്‌ യാദവ്‌ നാലു വിക്കറ്റും, ഇഷാന്ത്‌ ശര്‍മ, പ്രഗ്യാന്‍ ഓജ, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതവും വീഴ്ത്തി. വി. വി. എസ്. ലക്ഷ്മണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖനി മാഫിയ മലയാളി കന്യാസ്ത്രീയെ കൊലപ്പെടുത്തി

November 17th, 2011

sister-valsa-john-epathram

റാഞ്ചി : ഗോത്രവര്‍ഗ ഭൂമിയില്‍ കല്‍ക്കരി ഖനനം നടത്തുന്ന സ്വകാര്യ ഖനന സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച മലയാളിയായ കന്യാസ്ത്രീയെ ഒരു സംഘ ആളുകള്‍ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ വല്‍സാ ജോണ്‍ (52) ആണ് ഖനന മാഫിയയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്‌. ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ഇവരെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

പാകൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഖനിയായ പാനെം കല്‍ക്കരി ഖനിയ്ക്കെതിരെയാണ് വല്‍സ പ്രതിഷേധിച്ചത്. ഈ ഖനിയുടെ ആവശ്യത്തിനായി ഇവിടത്തെ സന്താള്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒട്ടേറെ ഭൂമി ഇവര്‍ കയ്യേറുകയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ പ്രതിഷേധിച്ച തനിക്കെതിരെ വധ ഭീഷണി ഉള്ളതായി വല്‍സ നേരത്തെ തങ്ങളോട്‌ പറഞ്ഞിരുന്നതായി വല്സയുടെ സഹോദരന്‍ അറിയിച്ചു. എറണാകുളം കാക്കനാട്‌ സ്വദേശിയാണ് വല്‍സ ജോണ്‍. കഴിഞ്ഞ 24 വര്‍ഷമായി ഇവര്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന സഭയില്‍ അംഗമാണ്.

വധ ഭീഷണി ഉള്ളതായി മൂന്നു വര്ഷം മുന്‍പ്‌ വല്‍സ പോലീസിലും പരാതിപ്പെട്ടിരുന്നു എന്ന് പോലീസ്‌ സൂപ്രണ്ട് വെളിപ്പെടുത്തി. സംഭവം തങ്ങള്‍ അന്വേഷിച്ചു വരികയാണ്.

വല്‍സ പാകൂര്‍ ജില്ലയിലെ ഗോത്ര വര്‍ഗ്ഗക്കാരെ ചൂഷണം ചെയ്യുന്ന ഖനികള്‍ക്ക്‌ എതിരെ വല്‍സാ ജോണ്‍ പ്രതിഷേധിച്ചു വന്നിരുന്നു എന്ന് കത്തോലിക്കാ സഭയുടെ വക്താവ്‌ ഫാദര്‍ ബാബു ജോസഫ്‌ പറഞ്ഞു. കന്യാസ്ത്രീയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തങ്ങള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിനെ നീക്കി

November 16th, 2011

ram_manohar_lohia-epathram

ന്യൂഡല്‍ഹി : മലയാളി വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും നഗ്നയാക്കി നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി നീക്കി. ഡല്‍ഹി രാംമനോഹര്‍ ലോഹ്യ നഴ്‌സിങ് കോളേജിലാണ് മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ഈ ദുരനുഭവം നേരിട്ടത്‌. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാല്‍, എം. പി. മാരായ ആന്‍േറാ ആന്‍റണി, പി. ടി. തോമസ് എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി അയച്ചിരുന്നു. സംഭവത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാന ഇന്ധന വില ഉയര്‍ന്നു

November 16th, 2011

air-fuel-hike-epathram

ന്യൂഡല്‍ഹി : വിമാന ഇന്ധന വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടു ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന ചിലവ് വിമാന കമ്പനികളുടെ പ്രവര്‍ത്തന ചിലവിന്റെ 40 ശതമാനം വരും എന്നതിനാല്‍ വിലക്കയറ്റം കമ്പനികളുടെ മേല്‍ വന്‍ ഭാരമാണ് വരുത്തുക എന്നുറപ്പാണ്. ഇത് യാത്രാ നിരക്കുകളെ എത്രത്തോളം ബാധിക്കും എന്ന് അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മായാവതി ഉത്തര്‍പ്രദേശ്‌ വിഭജിക്കാന്‍ ഒരുങ്ങുന്നു

November 16th, 2011

mayawati-epathram

ന്യൂഡല്‍ഹി : സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന വേളയില്‍ വന്‍ ജനപിന്തുണ ലഭിക്കുന്ന ഒരു നീക്കവുമായി മായാവതി രംഗത്തെത്തി. ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള തീരുമാനം തന്റെ മന്ത്രിസഭാ അംഗീകരിച്ചു എന്നാണ് മായാവതി പ്രഖ്യാപിച്ചത്‌. സംസ്ഥാനം വിഭജിച്ചു നാല് ചെറു സംസ്ഥാനങ്ങളാക്കും. പശ്ചിം പ്രദേശ്‌, അവധ് പ്രദേശ്‌, പൂര്‍വാഞ്ചല്‍, ബുണ്ടേല്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പുതുതായി രൂപം കൊള്ളുക. ചെറിയ സംസ്ഥാനങ്ങള്‍ ആവുന്നതോടെ വികസന കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാനാവും എന്ന് മായാവതി പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാവോയിസ്റ്റുകള്‍ വെടി നിര്‍ത്തലിന് ഒരുങ്ങുന്നു
Next »Next Page » വിമാന ഇന്ധന വില ഉയര്‍ന്നു »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine