- ലിജി അരുണ്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ദുരന്തം, പോലീസ് അതിക്രമം, സ്ത്രീ
ഗാംഗ്ടോക് : ഗാംഗ്ടോക് നഗരത്തില്‍ നിന്നും 64 കിലോമീറ്റര്‍ മാറി ഇന്ന് വൈകീട്ട് ഉണ്ടായ ഭൂമികുലുക്കത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ സിക്കിമിലും, 4 പേര്‍ പശ്ചിമ ബംഗാളിലും, 2 പേര്‍ ബീഹാറിലും, 5 പേര്‍ നെപ്പാളിലുമാണ് കൊല്ലപ്പെട്ടത്. റിക്റ്റര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 06:10നാണ് തുടങ്ങിയത്. ഇതിന്റെ അലകള്‍ ഡല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ബീഹാറില്‍ ചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍ തടസപ്പെട്ടു. ഗതാഗതം താറുമാറായി. അനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.ഇനിയും ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
- ജെ.എസ്.
ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ ഉപവാസമിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി. മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ ഇരകളെ പോലീസ് തടഞ്ഞു വെച്ചിരുന്നു. ഇവരോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ മല്ലികാ സാരാഭായ്, മുകുള്‍ സിന്‍ഹ, ഭരത് പി. ജല, ഷംഷാദ് പത്താന്‍ എന്നിവരെയും പോലീസ് പിടികൂടി.
ഇരകള്‍ എഴുതിയ കത്തില്‍ ഇപ്രകാരം ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ് സദ്ഭാവനയ്ക്ക് വേണ്ടി എന്നും പറഞ്ഞ് ഇങ്ങനെ ഉപവാസം ഇരിക്കുന്നത്? ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനെ സദ്ഭാവന കിട്ടാനായി ഉപവാസം ഇരുന്ന് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നിട്ടില്ല. ഒരു ദശാബ്ദം കഴിഞ്ഞപ്പോഴാണോ താങ്കള്‍ക്ക് വികസനത്തിന്റെ പേരില്‍ നടത്തുന്ന പരസ്യ പ്രചരണം കൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസവും ആദരവും സ്നേഹവും ലഭിക്കില്ലെന്ന് മനസിലായത്?
മോഡി അത്ര മഹാനായ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ഗുജറാത്തില്‍ കൊല്ലപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ല? ഏതാനും സമ്പന്നരെ സഹായിക്കുന്ന വികസന പ്രവര്‍ത്തനം നടത്തിയത് കൊണ്ടായില്ല. ഒരു സമുദായവും അതിലെ ഇരകളും കടന്നു പോകുന്ന നരക യാതനയുടെ നേരെ താങ്കള്‍ എപ്പോഴെങ്കിലും എത്തി നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? താങ്കള്‍ ഇതെല്ലാം ചെയ്യുന്നത് പ്രധാന മന്ത്രി ആവുക എന്ന ലക്ഷ്യത്തോടെ ആയിരിക്കാം എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത് കേവലം നീതി മാത്രമാണ്. നീതി നടപ്പിലാക്കാതെ സദ്ഭാവന സാദ്ധ്യമല്ല എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പീഡനം, പ്രതിഷേധം
ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിരാഹാര നാടകം കളിക്കുന്നത് ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്തു കൊണ്ടാണ് എന്ന് കോണ്ഗ്രസ് പറഞ്ഞു. മോഡിയെ ബി. ജെ. പി. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കുന്ന പക്ഷം എന്‍. ഡി. എ. മുന്നണി തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പരാജയപ്പെടും എന്നും കോണ്ഗ്രസ് പറഞ്ഞു.
നിരാഹാരത്തിലൂടെ മോഡി തന്റെ പാപക്കറകള്‍ കഴുകി കളയാന്‍ ശ്രമിക്കുകയാണ്. ഇത്തരം ഒരു നാടകത്തിലൂടെ ഉപവാസം എന്ന മഹത്തായ ആചാരത്തിന്റെ പവിത്രത തന്നെ മോഡി ഇല്ലാതാക്കുകയാണ്. തികച്ചും ലളിതവും വ്യക്തിപരവുമായ ഒരു കാര്യമാണ് ഉപവാസം. സുപ്രീം കോടതി വളച്ചൊടിച്ച് തന്റെ വിജയമാണ് കോടതി വിധി എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മോഡി നടത്തുന്നത്. ഈ വിജയം ആഘോഷിക്കാന്‍ ഉപവാസത്തെ ഉപയോഗിക്കുക വഴി മോഡി ഉപവാസത്തെ തന്നെ അപഹസിക്കുകയാണ് എന്നും കോണ്ഗ്രസ് വക്താവ് മോഹന്‍ പ്രകാശ് പറഞ്ഞു.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്
- ലിജി അരുണ്‍
വായിക്കുക: അന്താരാഷ്ട്രം, പരിസ്ഥിതി, പ്രതിഷേധം