Monday, September 14th, 2009

പ്രതിമകള്‍ ആര്‍ക്കു വേണ്ടി?

mayawatiമണ്മറഞ്ഞ മഹാന്മാരുടേയും മഹതികളുടേയും പ്രതിമകള്‍ കോണ്ട്‌ സമൃദ്ധമാണ്‌ ഇന്ത്യാ മഹാ രാജ്യം. ഗാന്ധിജിയ്ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഒരു ജനത അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കു ന്നതാണ്‌ പലപ്പോഴും ഇത്തരം പ്രതിമകള്‍.
 
കാലം മാറിയതോടെ പ്രതിമ സ്ഥാപിക്കുന്ന സങ്കല്‍പ്പത്തിന്‌ അപചയം സംഭവിക്കുവാന്‍ തുടങ്ങി. പ്രതിമയാ ക്കപ്പെടുന്ന വ്യക്തിയുടെ മഹത്വമോ സമൂഹത്തിനു നല്‍കിയ സംഭാവനയോ അല്ലാതെ പ്രസ്തുത വ്യക്തി തന്റെ സമുദായത്തിനു / രാഷ്ടീയ പ്രസ്ഥനത്തിനു എന്തു സംഭാവന നല്‍കി, അവര്‍ക്കുള്ള അധികാരത്തിന്റെ അളവ്‌ എന്ത്‌ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ ചുരുങ്ങുവാന്‍ തുടങ്ങി. മറ്റു ചിലവ “പ്രതിമാ പ്രതിഷ്ഠകളും” ആയി. അനുയായികള്‍ നാടൊട്ടുക്ക്‌ പ്രതിമ സ്ഥാപിക്കുവാന്‍ തുടങ്ങുകയും എതിര്‍ വിഭാഗക്കാര്‍ അതിന്മേല്‍ ചെരിപ്പു മാലകളിടുകയോ കേടു വരുത്തുകയോ ചെയ്യുവാനും തുടങ്ങി. അതോടെ സ്വാഭാവികമായും ചില പ്രതിമകളെങ്കിലും ഒരു സാമൂഹിക ശല്യമാകുവാനും തുടങ്ങി. പൊതു ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും പൊതു ഖജനാവിനും ഇത്തരം പ്രതിമകള്‍ ഒരു ബാധ്യതയായി മാറി.
 
ജനങ്ങള്‍ക്കു ചെയ്ത സേവനങ്ങളുടെ പേരില്‍ അവര്‍ ആദര സൂചകമായി തന്റെ പ്രതിമ സ്ഥാപിക്കുന്ന അവസ്ഥ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെ പലരും സ്വയം പ്രതിമാ നിര്‍മ്മാണത്തിനായി മുന്നോട്ടിറങ്ങി. ഇത്തരത്തില്‍ കോടികള്‍ ചിലവിട്ട്‌ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ കുമാരി മായാവതി തന്റേയും തന്റെ പാര്‍ട്ടി ചിഹ്നമായ ആനയുടേയുമടക്കം പ്രതിമ സ്ഥാപിക്കുവാന്‍ മുന്നോട്ടു വന്നപ്പോള്‍ സ്വാഭാവികമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
 

mayawati-statues

മായാവതിയുടെ പ്രതിമകള്‍

 
ഭാര്യയേയും കുട്ടികളേയും തുച്ഛമായ വിലക്ക്‌ വിറ്റു ജീവിതം മുന്നോട്ടു നീക്കുന്ന ദരിദ്ര നാരായണന്മാരുടെ സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ കോടികള്‍ ചിലവിട്ട്‌ ഇത്തരം ഒരു പ്രതിമാ നിര്‍മ്മാണം നടത്തുവാന്‍ ഉണ്ടായ ചേതോ വികാരം എന്തായാലും അത്‌ തികച്ചും അപലപനീയം തന്നെ. പ്രതിമകളും സ്മാരകങ്ങളും അടക്കം ഏകദേശം മൂവ്വായിരം കോടി രൂപയാണിതിനു നീക്കി വെച്ചതെന്ന് കേള്‍ക്കുമ്പോള്‍ അന്നാട്ടുകാരോട്‌ സഹതാപമേ തോന്നൂ. ബ്രാഹ്മണരുടെ കൊടും അവഗണനകള്‍ക്ക്‌ അറുതി വരുത്തുവാന്‍ ഉയര്‍ന്നു വന്ന സ്ത്രീ ജന്മം എന്ന് കരുതി ദളിതുകള്‍ക്ക്‌ ഇവരില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ ദളിതുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന വനിത തന്നെ “ഈ കൊടും ക്രൂരതയ്ക്കു” മുതിരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക്‌ മേല്‍ നിഴല്‍ വീഴുകയായിരുന്നു.
 
ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട്‌ പ്രസ്തുത പ്രതിമാ നിര്‍മ്മാണ മഹാമഹം നിര്‍ത്തി വെച്ചപ്പോള്‍ തീര്‍ച്ചയായും അതവര്‍ക്ക്‌ ഒരു ആശ്വാസമായി ക്കാണും. ജനാധിപത്യം നല്‍കുന്ന അധികാരത്തെയും സര്‍ക്കാര്‍ ഖജനാവിലെ കോടികളെയും സ്വന്തം പ്രശസ്തിയ്ക്കും പ്രതിമാ നിര്‍മ്മാണ ത്തിനുമൊക്കെ ചിലവിടുന്ന ഭരണാധി കാരികള്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
 
വില കൊടുത്തു വാങ്ങേണ്ടതല്ല ആദരവും, ജനസമ്മതിയും എന്നും, മറിച്ച്‌ ജനങ്ങള്‍ക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളുടേയും ഭരണ പരമായ മികവിന്റേയും പകരമായി സ്വമേധയാ ലഭിയ്ക്കേണ്ടതാണെന്നും ഇനിയെങ്കിലും രാഷ്ടീയ സാമുദായിക നേതാക്കന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജന / സമുദായ നേതാക്കന്മാര്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാതെ ആഡംഭര ജീവിതം നയിക്കുകയും ജന മനസ്സുകളില്‍ “സ്ഥിര പ്രതിഷ്ഠ നേടുവാനായി” സര്‍ക്കാര്‍ ഖജനാവിലെ നികുതിപ്പണം ധൂര്‍ത്തടിച്ച്‌ പട്ടിണി ക്കോലങ്ങള്‍ക്ക്‌ മുമ്പില്‍ സ്വന്തം പ്രതിമകള്‍ പ്രതിഷ്ഠിക്കുന്നവരെ ജനം തിരസ്കരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒരവസരം ലഭിച്ചാല്‍ തങ്ങളുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന ജന പ്രതിനിധികളുടെ പ്രതിമകളില്‍ ജനം കാര്‍ക്കിച്ചു തുപ്പും. പിന്നീട്‌ ചരിത്രത്തിന്റെ കുപ്പ ത്തൊട്ടികളില്‍ ആയിരിക്കും ഇത്തരക്കാരും ഇവരുടെ പ്രതിമകളും ഇടം പിടിക്കുക.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine