നാലു പതിറ്റാണ്ടി ലേറെയായ് റേഡിയോ അവതരണ ലോകത്ത് ശബ്ദ സൌകുമാര്യ ത്തിന്റെ നിലാവ് പരത്തുന്ന ഇതിഹാസമാണ് എം. തങ്കമണി. നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിച്ച ശ്രി. എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ് 1948ല്‍ തങ്കമണി ജനിച്ചു.
1964 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ താല്‍കാലിക നിയമനവുമായാണ് ശബ്ദ ലോകത്തെക്ക് എം. തങ്കമണി എത്തുന്നത്, തുടര്‍ന്ന് 1967ല്‍ സ്ഥിരം അവതാരികയായ് മാറി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.
ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നി നാടകങ്ങള്‍ ഏറെ ജന ശ്രദ്ധ പിടിച്ചു വാങ്ങിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തിനു മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗമായിരുന്നു തങ്കമണി അവതരിപ്പിച്ചത്. 17 വര്‍ഷം ആകാശ വാണിയുടെ ചെമ്പൈ സംഗീതോത്സ വത്തിലെ സ്ഥിരം അവതാരിക കൂടിയായിരുന്നു എം. തങ്കമണി. ത്രിശ്ശൂര്‍ ആകാശ വാണി നിലയത്തില്‍ ഒട്ടനവധി റേഡിയോ നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്ത തങ്കമണി നിരവധി ചലചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നു. തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്ഥം, ദേശാടനം, നിയോഗം, ഗാന്ധി (മലയാളം പരിഭാഷ), ഒരു ചെറു പുഞ്ചിരി, നോട്ടം, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്ന എം. തങ്കമണിയുടെ ഇഷ്ട ഗായകര്‍ എസ്. ജാനകിയമ്മയും യേശുദാസുമാണ്. നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ത്രിശുരിലെ ഏതു ഓണം കേറാ മൂലയിലും തിരിച്ചറി യപ്പെടുന്ന ഈ ശബ്ദ സൌകുമാര്യത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങളൂം അംഗികാരങ്ങളും എത്തി.
1989ല്‍ മൌനം മീട്ടുന്ന തംബുരു എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1992ല്‍ സൂര്യായനം എന്ന സംഗീത ശില്പത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1994ല്‍ കര്‍മ്മണ്യേ വാധികാ രസ്ത്യേ എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്. പ്രമുഖ ഗാന്ധിയനായ ചങ്ങല കുമാരന്‍ നായരെ കുറിച്ചു ടെലി ഫിലിം ചെയ്തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരക യ്ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്. 2001ല്‍ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള കേരള സംസ്ഥാന അവാര്‍ഡ്, കൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും തങ്കമണിയെ തേടി എത്തിയ ചില ബഹുമതികളാണ്. 2008ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച തങ്കമണി ഭര്‍ത്താവായ ശ്രീ. ശിവനുമൊത്ത് ചെമ്പുക്കാവു തുഷാരയില്‍ താമസിക്കുന്നു. ഏക മകന്‍ ഹരീഷ് ഭാര്യ ധന്യയുമൊത്ത് ബാംഗളുരില്‍ താമസം.
– അഭിലാഷ്, ദുബായ്