കോണ്‍ഗ്രസുകാരോട്‌ വിനയപൂര്‍വ്വം

July 14th, 2008

– ജോസഫ്‌ പുലിക്കുന്നേല്‍ (Editor, Osana Weekly)

ക്രൈസ്‌തവ വിദ്യാലയ മാനേജ്‌ മെന്റുകള്‍ തന്ത്ര പൂര്‍വം ആരംഭിച്ച പാഠ പുസ്‌തക വിവാദം കോണ്‍ഗ്രസ്‌ ഏറ്റെടുത്തതില്‍, ഒരു പഴയ കോണ്‍ഗ്രസു കാരനെന്ന നിലയില്‍ എനിക്ക്‌ അത്ഭുതവും സങ്കടവും തോന്നി. ഇന്ത്യ ലക്ഷ്യമാക്കുന്ന മതേതരത്വ ദര്‍ശനവും ന്യൂന പക്ഷാ വകാശ സംരക്ഷണ വുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കന്മാരുടെ ചിന്താ സന്താനങ്ങ ളായിരുന്നു. മതേതരത്വത്തെ അതിന്റെ പൂര്‍ണാ ര്‍ത്ഥത്തില്‍ സമൂഹത്തില്‍ നില നിര്‍ത്തുന്നതിലും ന്യൂന പക്ഷങ്ങളുടെ വിദ്യാഭ്യാസാ വകാശം യഥാര്‍ത്ഥ അവകാശികളായ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ടോ എന്ന്‌ അന്വേഷിക്കാനും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ രാഷ്‌ട്രീയമായ കടമയുണ്ട്‌.

കോണ്‍ഗ്രസും വിദ്യാഭ്യാസരംഗവും:

ഞാന്‍ ചരിത്രത്തി ലേയ്‌ക്ക്‌ ഒന്നു തിരിഞ്ഞു നോക്കട്ടെ. സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലത്താണ്‌ ആദ്യമായി പ്രൈമറി വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയെന്ന നിലയില്‍ ഗവണ്മെന്റ്‌ ഏറ്റെടുക്കണമെന്നും അദ്ധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ ശമ്പളം കൊടുക്കണ മെന്നുമുള്ള നയം ആവിഷ്‌ക്കരിച്ചത്‌. സര്‍ സി പിയുടെ രാഷ്‌ട്രീയ നയങ്ങളെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസിലെ എന്‍ ശ്രീകണ്‌ഠന്‍ നായരെപ്പോലുള്ള ഉല്‍പ തിഷ്‌ണുക്കള്‍ സി പി യുടെ വിദ്യാഭ്യാസ നയത്തെ അന്ന്‌ അനുകൂലിച്ചു. അന്ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവായിരുന്ന പട്ടം താണു പിള്ള വരെ ഈ നയത്തെ അനുകൂലിച്ചു. എന്നാല്‍ അന്ന്‌ രാഷ്‌ട്രീയ കാരണങ്ങളാല്‍ വിദ്യാലയ മാനേജ്‌മെന്റുകളുടെ സമരത്തെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതമായി. സി. പി. യുടെ വിദ്യാഭ്യാസ നയം ശരിയാണെന്നും എന്നാല്‍ അത്‌ നടപ്പിലാക്കേണ്ടത്‌ ഒരു ജനാധിപത്യ ഗവണ്മെന്റാണെ ന്നുമായിരുന്നു അന്ന്‌ കോണ്‍ഗ്രസിന്റെ നിലപാട്‌.

ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടുകയും തിരു-കൊച്ചി സംയോജിച്ചൊരു സംസ്ഥാനമായി ത്തീരുകയും ചെയ്‌തപ്പോള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്‌ ഗവണ്മെന്റ്‌ 1952-ല്‍ വിദ്യാഭ്യാസ പരിഷ്‌കരണ ത്തിനായി പനമ്പള്ളി പദ്ധതി ആവിഷ്‌കരിച്ചു. ഇതിനെ അന്ന്‌ മാനേജ്‌ മെന്റുകള്‍ ശക്തമായി എതിര്‍ത്തു. 1958-ലെ വിദ്യാഭ്യാസ ബില്ലിനെയും ക്രൈസ്‌തവ മാനേജ്‌ മെന്റുകള്‍ മുച്ചൂടും എതിര്‍ത്തു. രാഷ്‌ട്രീയമായ കാരണങ്ങളാല്‍ അന്ന്‌ മാനേജ്‌ മെന്റിന്റെ അവകാശ വാദങ്ങളെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതമായി. അന്നു മുതല്‍ ഇന്നു വരെ ഒരു ഗവണ്മെന്റും – കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും – പുരോഹിതരുടെ വിദ്യാലയ സാമ്രാജ്യത്തെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടു വരുന്നതിനെ ഈ കുത്തകകള്‍ ശക്തമായി എതിര്‍ത്തു. 1972-ല്‍ കോണ്‍ഗ്രസ്‌ ഗവണ്മെന്റ്‌ യൂണിവേഴ്‌സിറ്റി ബില്‍ അവതരിപ്പിച്ചപ്പോഴും സംഘടിത സഭാധികാരം അതിനെ എതിര്‍ക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും സ്വാശ്രയ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിന്‌ ബില്ല്‌ കൊണ്ടു വന്നപ്പോള്‍ ഈ വിദ്യാഭ്യാസ കച്ചവടക്കാര്‍ ശക്തമായി എതിര്‍ത്തു എന്ന്‌ ഓര്‍ക്കുക. പൗരന്മാരുടെ ചിന്താ സ്വാതന്ത്ര്യം സംരക്ഷിക്കുമെങ്കില്‍ മാത്രമേ ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക്‌ സുഗമമായി പ്രവര്‍ത്തിക്കാനാവൂ എന്ന്‌ കോണ്‍ഗ്രസ്‌ കണ്ടു. കേന്ദ്രീകൃതമായ സാമ്പത്തിക ശക്തി നില നിന്നാല്‍ പൗര സ്വാതന്ത്ര്യത്തിന്റെ ലംഘന മാകുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാ ര്‍ക്കറിയാ മായിരുന്നു. അങ്ങനെയാണ്‌ നാട്ടു രാജാക്കന്മാര്‍ക്കും ജന്മി സമ്പ്രദായത്തിനു മെതിരെ കോണ്‍ഗ്രസ്‌ നീങ്ങിയത്‌. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന ബാങ്കുകളെയും ഇന്‍ഷുറന്‍സ്‌ കമ്പനികളെയും ദേശസാ ല്‍ക്കരിച്ചു കൊണ്ട്‌ കോണ്‍ഗ്രസ്‌ സാമ്പത്തിക കേന്ദ്രീകരണത്തിന്‌ തടയിടുകയുണ്ടായി. കേരളത്തിലെ 60 ശതമാനത്തോളം വിദ്യാലയങ്ങളുടെ മാനേജ്‌മെന്റ്‌ ക്രൈസ്‌തവ മതാധികാരിക ളുടേതാണ്‌. ഇന്ന്‌ വിദ്യാഭ്യാസ രംഗം വമ്പിച്ച കച്ചവട മേഖലയായി മാറി ക്കഴിഞ്ഞു എന്ന്‌ അറിയാത്ത കോണ്‍ഗ്രസുകാരില്ല. ഇതിനെതിരെ ചെറു വിരലനക്കിയാല്‍ അതിന്‌ തടയിടുന്നതിന്‌ പണം വാരിയെറിഞ്ഞ്‌ സമരങ്ങള്‍ നടത്താന്‍ സഭാധികാരത്തിന്‌ കഴിയും. പുരോഗമന പരമായ എല്ലാ രാഷ്‌ട്രീയ ചിന്തകളെയും വിശകലനങ്ങളെയും നിയമ നിര്‍മ്മാണത്തെയും മുഷ്‌ടി ബലംകൊണ്ട്‌ നേരിടാന്‍ മാത്രം ഇന്നത്തെ വിദ്യാഭ്യാസ കച്ചവടക്കാര്‍ ശക്തരായി ക്കഴിഞ്ഞു.

ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങളായ മതേതരത്വ വീക്ഷണത്തെ നില നിര്‍ത്തുകയും പരി പോഷിപ്പി ക്കുകയും ചെയ്യണ മെങ്കില്‍ അതിനുള്ള പശ്ചാത്തല മൊരുക്കേണ്ടത്‌ വിദ്യാലയങ്ങളിലാണ്‌. ഭരണ ഘടന 25, 26 വകുപ്പുകളില്‍ മത സ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും നല്‍കുന്നു.

1972-ലെ യൂണിവേ ഴ്‌സിറ്റി ബില്‍ പ്രക്ഷോഭണ കാലത്ത്‌ കെ എസ്‌ യു ക്കാരും യൂത്ത്‌ കോണ്‍ഗ്രസുകാരും വിളിച്ചു പറഞ്ഞ മുദ്രാവാക്യം കേട്ടത്‌ അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ക്രൈസ്‌തവ രക്തം ഞങ്ങളിലില്ല, ഹൈന്ദവ രക്തം ഞങ്ങളിലില്ല; മുസ്ലീം രക്തം ഞങ്ങളിലില്ല; ഞങ്ങളിലുള്ളത്‌ മാനവ രക്തം.? കോണ്‍ഗ്രസിന്റെ പുത്തന്‍ തലമുറ ഒരു പുത്തന്‍ രാഷ്‌ട്രീയ പരിതോവസ്ഥ സൃഷ്‌ടിക്കു ന്നതിനുള്ള കുഴലൂത്തായാണ്‌ അന്ന്‌ അതിനെ എന്നെ പ്പോലെയുള്ളവര്‍ കണ്ടത്‌. കെ എസ്‌ യു വിനും യൂത്ത്‌ കോണ്‍ഗ്രസിനും ജന്മം കൊടുത്തു നയിച്ച കോണ്‍ഗ്രസ്‌ യുവാക്കന്മാര്‍ മതേതര ത്വത്തിന്റെ വക്താക്കളായി മാറി. എം എ ജോണും, എ കെ ആന്റണിയും വയലാര്‍ രവിയുമെല്ലാം മത നിരപേക്ഷ മായി വിവാഹം ചെയ്‌തു. വഴി വിട്ടുള്ള ഈ യാത്ര മതേതര ത്വത്തിന്റെ ശക്തമായ സന്ദേശമാണ്‌ യുവ ജനങ്ങള്‍ക്ക്‌ നല്‌കിയത്‌. ഇവരെ രാഷ്‌ട്രീയമായി മുച്ചൂടും നശിപ്പി ക്കുന്നതിന്‌ കത്തോലിക്കാ സഭാധികാരികള്‍ പരിശ്രമിച്ചതും ഓര്‍ക്കുന്നു. പക്ഷേ കേരളത്തിലെ ജനങ്ങളുടെ അന്തര്‍ ദാഹമായിരുന്ന മതേതര സമൂഹ സൃഷ്‌ടിക്ക്‌ നേതൃത്വം നല്‍കിയ ഇവരില്‍ ചിലര്‍ക്കെങ്കിലും ഇന്ന്‌ ഇന്ത്യയുടെ ഭരണചക്രം കൈയിലെടുക്കാന്‍ അവസരം ലഭിച്ചു.

ഒരു കാലത്ത്‌ പള്ളിയുടെ വക്താക്കളായി കോണ്‍ഗ്രസില്‍ പ്രവേശിച്ചവര്‍ പുത്തന്‍ നേതൃത്വത്തിന്റെ വരവോടെ കോണ്‍ഗ്രസില്‍ നിന്നും പുറംതള്ളപ്പെട്ടു. അങ്ങനെ കോണ്‍ഗ്രസ്‌ വീണ്ടും കേരള രാഷ്‌ട്രീയത്തില്‍ ശക്തമായി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌. അതു പോലെ തന്നെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രാഷ്‌ട്രീയ എതിരാളിയാണ്‌. പക്ഷേ ജന നന്മകരമായ നയങ്ങളും നിയമങ്ങളും കോണ്‍ഗ്രസ്‌ ആവിഷ്‌കരി ച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മുന്‍ കാലങ്ങളില്‍ പിന്തുണ നല്‌കിയിട്ടുണ്ട്‌. ജമീന്താരി നിര്‍മ്മാര്‍ജ്ജനം, ബാങ്കുകളുടെയും ഇന്‍ഷുറന്‍സിന്റെയും ദേശ സാല്‍ക്കരണം മുതലായ നിയമങ്ങള്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിന്തുണ നല്‌കി എന്നോര്‍ക്കുക. കഴിഞ്ഞ 50 കൊല്ല ക്കാലമായി കേരളത്തില്‍ രാഷ്‌ട്രീയ അസ്ഥിരത വിതയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ കാലാ കാലങ്ങളായി കടമെടുക്കുന്ന ഒരു വന്‍ ശക്തിയായി പള്ളി അധികാരികള്‍ മാറിയിരി ക്കുകയാണ്‌. എല്ലാ സാമൂഹ്യ നീതിക്കും വിരുദ്ധമായി നില കൊള്ളുന്ന ഈ വിദ്യാലയ സെമിന്താരീ വ്യവസ്ഥയ്‌ക്ക്‌ കടിഞ്ഞാണിടാന്‍ പുരോഗമന വാദികളായ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തയ്യാറാവേണ്ടതല്ലേ?

കെ എസ്‌ യു ക്കാരും യൂത്ത്‌ കോണ്‍ ഗ്രസ്‌കാരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. ഇവിടുത്തെ ക്രൈസ്‌തവര്‍ക്ക്‌ ഈ വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ യാതൊരു പങ്കാളിത്തവുമില്ല. മാത്രമല്ല, കാനോന്‍ നിയമത്തിലൂടെ കേരളത്തിലെ എല്ലാ പള്ളികളും സ്ഥാപനങ്ങളും മെത്രാന്മാര്‍ സ്വന്തമാക്കി യിരിക്കുകയുമാണ്‌. അവരിന്ന്‌ യഥാര്‍ത്ഥത്തില്‍ നാട്ടു രാജാക്കന്മാരെ പ്പോലെ സഭയുടെ സ്ഥാപനങ്ങളെയും സമ്പത്തിനെയും ഭരിക്കുന്നു. ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ക്രൈസ്‌തവ മത പുരോഹിതരാണ്‌. പട്ടണങ്ങളിലും ഗ്രാമാന്തരങ്ങളിലും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍ വരെ പണിതും അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ സ്ഥാപിച്ചും ഒരു പുതിയ അരാഷ്‌ട്രീയ സമ്പന്ന വര്‍ഗ്ഗത്തെ ഇവര്‍ സൃഷ്‌ടിക്കുകയാണ്‌. ഇതറിയുന്നവരാണ്‌ ഈ തലമുറയിലെ യുവാക്കള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ യുവാക്കളെ ദേശീയ വികാരത്തിലേക്ക്‌ കൊണ്ടു വന്ന്‌ വര്‍ഗ്ഗീയതയുടെ വേരറുക്കാനും മത പുരോഹിതരില്‍ കേന്ദ്രീകൃതമായ വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാനും കോണ്‍ഗ്രസ്‌ തയാറാകേണ്ടതല്ലേ?

വിവാദ പാഠ പുസ്‌തകത്തിലെ വിവാദ ഭാഗങ്ങള്‍ ഞാന്‍ വായിച്ചു. മത വിരുദ്ധമായ ഒറ്റ വാചകം പോലും അതില്‍ കണ്ടില്ല. പക്ഷേ ഒരു പുത്തന്‍ സമൂഹത്തിന്റെ സൃഷ്‌ടിക്കു വേണ്ടി തലമുറകളെ ബോധവല്‍ക്കരിക്കാന്‍ അത്‌ ഉതകും. പക്ഷേ നമ്മുടെ ഈ സമൂഹത്തില്‍ മതേതരത്വ ത്തിന്റെ നില നില്‍പാണ്‌ രാഷ്‌ട്ര ലക്ഷ്യം. ഇത്‌ മനസ്സിലാക്കി കോണ്‍ഗ്രസിലെ യുവ ജനങ്ങള്‍ പ്രവര്‍ത്തിക്കു ന്നില്ലെങ്കില്‍ ഉണര്‍ന്നും ഉയര്‍ന്നും ചിന്തിക്കുന്ന യുവാക്കന്മാര്‍ക്ക്‌ കോണ്‍ഗ്രസ്‌ ഒരു ആകര്‍ഷണ കേന്ദ്രമല്ലാ തെയാകും.

കോണ്‍ഗ്രസ്‌ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര രാഷ്‌ട്രീയ കക്ഷിയാണ്‌. മതേതര വ്യവസ്ഥയെ തകിടം മറിക്കുന്ന സാമൂഹ്യ ശക്തികള്‍ക്ക്‌ ബലം കൊടുത്തു കൊണ്ട്‌ ഇത്തരം സമരത്തെ സഹായിക്കുന്നത്‌ ?? മുതലയ്‌ക്ക്‌ തീറ്റി കൊടുത്ത്‌ ശക്തി പകരുന്നതു പോലെ അപകടകര മാണെന്ന്‌ ഓര്‍ത്താല്‍ നന്ന്‌.

അയച്ചു തന്നത്: നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« റിയാലിറ്റി ഷോ ക്രൂരതയ്ക്ക് കുട്ടികളെ മാതാപിതാക്കള്‍ വിട്ട് കൊടുക്കരുത്
അധ്യാപകനെ ചവിട്ടിക്കൊന്നു – വിഷ്ണു പ്രസാദ് »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine