മണത്തല എല്‍പി സ്കൂളിലെ കൊച്ചു മിടുക്കന്‍മാരുടെ കൂട്ടായ്മയില്‍ അവതരിപ്പിച്ച നാടകങ്ങളും ഊഞ്ഞാല്‍ എന്ന ആനിമേഷന്‍ സിഡിയുമാണ് മികവിന്റെ കയ്യൊപ്പോടെ ദേശീയ അംഗീകാരത്തി ലേക്കുയര്‍ന്നത്. നാടക ക്കൂട്ടം അവതരിപ്പിച്ച കൊതുകു പുരാണം, മതിലുക ള്‍ക്കപ്പുറം, ബഷീറിയന്‍ രംഗാവതരണം, ഹര്‍ത്താല്‍ ദിന പരിപാടികള്‍ തുടങ്ങിയ നാടകങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.
ഭാഷാധ്യാപ നത്തിനുതകും വിധം കടംകഥകളും പഴഞ്ചൊല്ലുകളും ശൈലികളും പ്രയോഗങ്ങളും ഉള്‍ക്കൊ ള്ളിച്ചാണ് സിഡി തയാറാക്കി യിരിക്കുന്നത്. എസ് എസ് എ യും ഡയറ്റും സംഘടിപ്പിച്ച മികവ് 2008 – 09 പരിപാടികളിലെ ജില്ലാ – റീജിയണല്‍ തലങ്ങളില്‍ പ്രശംസ നേടിയാണ് സ്കൂളിലെ നാടക ക്കൂട്ടത്തിന്റെ നാടകങ്ങള്‍ ദേശീയ സെമിനാറില്‍ അവതരി പ്പിക്കാനുളള അവസരം കൈ വന്നിരിക്കുന്നത്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരിശ്രമമാണ് പരാധീനതകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന്റെ വിജയ രഹസ്യം. തീരദേശ മത്സ്യ തൊഴിലാളി കളുടെയും ബീഡി തൊഴിലാളി കളുടെയും മക്കള്‍ പഠിക്കുന്ന വിദ്യാലയം കലയുടെയും പഠനത്തിന്റെയും മികവില്‍ മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃക ആവുകയാണ്.
– മുഹമ്മദ് യാസീന്‍, ഖത്തര്‍