പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പറ്റി ഉള്ള ഈ വീഡിയോ യൂ ട്യൂബില്‍ കണ്ടതാണ്. പാക്കിസ്ഥാനോടുള്ള വിദ്വേഷം അതില്‍ ഉടനീളം കാണാം. അത് കൊണ്ടു തന്നെ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ തിരക്കണം എന്ന് തീരുമാനിച്ചു ഗൂഗ് ളില്‍ തിരഞ്ഞു. അപ്പോള്‍ കിട്ടിയ കുറേ ലിങ്കുകള്‍ ആണ് താഴെ കൊടുത്തിരിയ്ക്കുന്നത്.
മുഖ്തരണ്‍ മായ് (30) Mukhtaran Mai
മായുടെ 15കാരനായ സഹോദരന്‍ തങ്ങളുടെ കൂട്ടത്തിലെ ഒരു അവിവാഹിതയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ് എന്ന കുറ്റത്തിനാണ് മായെ പൊതു സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗം ചെയ്തത്.
സഫ്രാന്‍ ബീബി (25) Zafran Bibi
ഭര്‍ത്താവിന്റെ സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സഫ്രാനെ അവിഹിത ബന്ധം എന്ന കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലാനാണ് കോടതി വിധിച്ചത്.
ജെഹാന്‍ മിന (15) Jehan Mina
അമ്മാവനും മച്ചുനനും ബലാത്സംഗം ചെയ്ത ജെഹാന്‍ ഗര്‍ഭിണിയായതോടെ കോടതി ജെഹാനെ അവിഹിത ബന്ധത്തിന് തടവും പൊതു സ്ഥലത്ത് വെച്ച് പത്ത് അടിയും ശിക്ഷ യായി വിധിച്ചു. ജെഹാന്‍ പിന്നീട് ജെയിലില്‍ വെച്ചാണ് തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.
ശാരി കോമള്‍ (7) Shaari Komal
അയല്‍ക്കാരനായ അലി (23) മിഠായി തരാം എന്ന് പറഞ്ഞാണ് ശാരിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.
ഡോ. ഷാസിയാ ഖാലിദ് (Shazia Khalid)
ഔദ്യോഗിക വസതിയില്‍ തന്റെ കിടപ്പുമുറിയില്‍ വെച്ച് ഈ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തത് പാക്കിസ്ഥാനിലെ ഒരു ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പോലീസില്‍ പരാതിപ്പെട്ട ഡോക്ടറെ പോലീസ് മനോരോഗ ചികിത്സയ്ക്കായി മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയാണ് ഉണ്ടായത്. ഇയാള്‍ നൂറ് ശതമാനം നിരപരാധിയാണെന്ന് പിന്നീട് പ്രസിഡന്റ് മുഷറഫ് പറയുകയുണ്ടായി. ബലാത്സംഗം ആരോപിയ്ക്കുന്നത് പലരും പണം പിടുങ്ങാനും കാനഡയിലേയ്ക്കും മറ്റും കുടിയേറാനും ഉള്ള എളുപ്പ വഴിയായി പ്രയോഗിയ്ക്കുന്നു എന്ന് മുഷറഫ് പറഞ്ഞത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.
റുബിന കൌസര്‍ (Rubina Kousar)
നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുവാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ റുബിനയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.
ആര്‍. പി. (19) Ms. R.P.
അന്ധനായ ഒരു യാചകന്റെ പത്തൊന്‍പതുകാരിയായ മകള്‍ വയലില്‍ കൊയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ സ്ഥലത്തെ മൂന്ന് പ്രമാണിമാര്‍ തോക്ക് ചൂണ്ടി പേടിപ്പെടുത്തി ബലാത്സംഗം ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ ഇവര്‍ പിന്നീട് മൂന്ന് മാസം ഗര്‍ഭിണിയാവുന്നത് വരെ ദിവസേന വീട്ടിലെത്തി കൂട്ട ബലാത്സംഗം നടത്തി. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ പെണ്‍കുട്ടി മരിച്ചില്ല. എന്നാല്‍ മൂന്ന് മാസം വളര്‍ച്ചയെത്തിയ ഭ്രൂണം മരണപ്പെട്ടു. ഇതു വരെ കുറ്റവാളികളെ പിടികൂടിയിട്ടില്ലെന്ന് മാത്രമല്ല ഒട്ടനേകം കള്ള കേസുകളിലായി പെണ്‍കുട്ടിയുടെ ബന്ധുക്കളെല്ലാവരും തന്നെ പോലീസ് പിടിയിലാവുകയും ചെയ്തു.
സോണിയാ നാസ് (23) Sonia Naz
പോലീസ് കസ്റ്റഡിയിലായ തന്റെ ഭര്‍ത്താവിനെ വിട്ടു കിട്ടാന്‍ ഹേര്‍ബിയസ് കോര്‍പസ് ഹരജി കൊടുത്ത സോണിയ എന്ന ബിസിനസുകാരിയെ ഒരു രാത്രി സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ് പിടിച്ചു കൊണ്ടു പോയത്. ഫൈസലാബാദിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് സോണിയയെ പോലീസ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്യുകയും പോലീസ് സൂപ്രണ്ട് ഇവരുടെ മുഖത്ത് മൂത്രം ഒഴിയ്ക്കുകയും ചെയ്തു.
അസ്മാ ഷാ (15) Asma Shah
ഒരു പ്രാര്‍ഥനാ യോഗം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാന്‍ ബസ് കാത്തു നിന്നതായിരുന്നു അസ്മ. അയല്‍ക്കാരായ രണ്ട് ചെറുപ്പക്കാര്‍ കാറില്‍ വന്ന് വീട്ടില്‍ വിടാം എന്ന് പറഞ്ഞപ്പോള്‍ അസ്മ കാറില്‍ കയറി. കുറച്ച് കഴിഞ്ഞ് കാറില്‍ മൂന്ന് പേര്‍ കൂടി കയറി. അവര്‍ അവളെ ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി മൂന്ന് ദിവസം ബലാത്സംഗം ചെയ്തു.
നാസിഷ് (17) Nazish
കോളജിലേയ്ക്ക് പോവുകയായിരുന്ന നാസിഷിനെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി 37 ദിവസം ബലാത്സംഗം ചെയ്തു. പോലീസില്‍ പരാതിപ്പെട്ട നാസിഷിനോട് പക്ഷെ പോലീസ് പ്രതികളെ രക്ഷിയ്ക്കാനായി മൊഴി മാറ്റി പറയാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച നാസിഷിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളും ബലാത്സംഗം ചെയ്തു. കേസിപ്പോള്‍ ലാഹോര്‍ ഹൈക്കോടതിയിലാണ്. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഈ വീഡിയോ പാക്കിസ്ഥാനെ കുറിച്ചുള്ളത് ആയത് കൊണ്ടു മാത്രം പാക്കിസ്ഥാനില്‍ മാത്രമേ ഇത്തരം അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നുള്ളൂ എന്ന് കരുതരുത്. ഇന്ത്യയിലെ ചില വാര്‍ത്തകളും നമ്മെ ഞെട്ടിപ്പിയ്ക്കുന്നത് തന്നെ.
ബ്ലോഗ് ഇന്നത്തെ ജനകീയ രൂപം പ്രാപിയ്ക്കുന്നതിനു മുന്‍പേ ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്ന ഒരു ബ്ലോഗില്‍ നിന്ന്: