ഒരച്ഛന്‍ മകളെ ഒരു വര്ഷത്തോളം, അതായത് 360 ദിവസം, ദിവസേന പീഡിപ്പിച്ച സംഭവം പല മലയാള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ബഹുവര്‍ണ്ണ വസ്തുചിത്ര പരമായ ഫോട്ടോ സഹിതമാണ്. വാര്‍ത്തയിലെ വര്‍ണ്ണനയ്ക്ക് കൂടുതല്‍ മിഴിവേകി വായനക്കാരനെ രസിപ്പിക്കാന്‍ ചിലര്‍ ഒരു കൌമാര പ്രായക്കാരിയായ പെണ്‍കുട്ടി യുടെ ചിത്രം തെളിച്ചമില്ലാതെ നല്‍കിയപ്പോള്‍ ചിലര്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ കടന്നു പിടിക്കുന്ന ചിത്രം തന്നെ “ഔട്ട് ഓഫ് ഫോക്കസ്” ആയി നല്‍കിയിരിക്കുന്നു.
കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ക്ക് മാത്രമായി ഇപ്പോള്‍ ചാനലുകളിലും പ്രത്യേക വാര്‍ത്താ ബുള്ളറ്റിനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലും നേരത്തെ പറഞ്ഞ രീതിയില്‍ “ഔട്ട് ഓഫ് ഫോക്കസ്” ആയി കുറ്റകൃത്യങ്ങളുടെ വര്‍ണ്ണനകള്‍ക്കൊപ്പം വീഡിയോ ചിത്രങ്ങളും കാണിക്കുന്നു. ഇതിനു വേണ്ടി ഇവര്‍ നടീ നടന്മാരെ വെച്ച് കുറ്റകൃത്യം നടന്ന രീതിയില്‍ അഭിനയിപ്പിച്ചു വീഡിയോ പിടിക്കുന്നു.
അധമ വികാരങ്ങളെ ഉത്തേജിപ്പിച്ച് കാഴ്ചക്കാരെ രസിപ്പിച്ച് അത് വഴി തങ്ങളുടെ ജനപ്രീതി വളര്‍ത്താനുള്ള ഇത്തരം നീചമായ ശ്രമങ്ങളെ ചെറുത്തേ മതിയാവൂ.
– ഗീതു
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: geethu, മാധ്യമങ്ങള്‍