Thursday, October 21st, 2010

യു.ഡി.എഫിന്റെ പിന്തിരിപ്പന്‍ നയത്തെ പരാജയപ്പെടുത്തുക

ldf-election-campaign-epathram

ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തു കഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടു കൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാര വല്‍ക്കരണ നയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി ക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യു. ഡി. എഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാര വല്‍ക്കരണ നയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചു കൊണ്ട്, ജന ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന എല്‍. ഡി. എഫിനെ സ്വീകരിക്കണമോ?

തീര്‍ച്ചയായും ജന ക്ഷേമ പരിപാടി കളുമായി  മുന്നോട്ട് നീങ്ങുന്ന  എല്‍. ഡി. എഫ്  സര്‍ക്കാറിനെ നില നിര്‍ത്താനും ജനോപകാര പ്രദമായ നയങ്ങള്‍ തുടരാനും കേരളത്തിലെ വിവരവും വിവേകവുമുള്ള പ്രബുദ്ധരായ ജനങ്ങള്‍  ആഗ്രഹിക്കുന്നു. ഇടതു പക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഈ. എം. എസ്. ഭവന പദ്ധതിയിലൂടെ വീട് ഇല്ലാത്തവര്‍ക്ക് വീടും, 2 രൂപയ്ക്ക് എ. പി. എല്‍., ബി. പി. എല്‍. നോക്കാതെ അരിയും നല്‍കി വില വര്‍ധന പിടിച്ചു നിറുത്തുകയും , കര്‍ഷക വായ്പ എഴുതി തള്ളി കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുകയും ചെയ്തടക്കമുള്ള കാര്യങ്ങള്‍  ഉയര്‍ത്തി പിടിച്ചാണു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍  ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നയങ്ങളെ അവര്‍ നടപ്പാക്കിയ പരിപാടികളെ അത്യന്തം സന്തോഷത്തോടെ  സ്വാഗതം ചെയ്യുന്ന ജനങ്ങള്‍ ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തൊടെ ജയിപ്പിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കാനില്ല. ജനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാന ത്തിലാണല്ലോ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.

1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടി ക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ച വെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ച വെയ്ക്കുന്ന എല്‍ഡിഎഫി നെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹ കരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടും കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി – ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാ വിധ വര്‍ഗ്ഗീയ ശക്തികളെയും അണി നിരത്തി ക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയ ലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ച് അണി നിരത്തു ന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷം കെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് “മാങ്ങയും” “തേങ്ങയും” “ആപ്പിളും” ചിഹ്നമായി സ്വീകരിക്കുന്നു.

1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടം മറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ജനകീയാസൂ ത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോ തവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടം മറിച്ചിട്ടേയുള്ളൂ. അടുത്ത തവണ അധികാരം ലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ – ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി ക്കഴിഞ്ഞു. ലക്ഷക്കണക്കിന്ന് സ്ത്രികളുടെ ആശാ കേന്ദ്രമായി വളന്നു വന്നിരിക്കുന്ന കുടുംബ ശ്രിയെ തകര്‍ക്കാനും ഇവര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.

വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, “കേരളത്തില്‍ ഭരണം മാറി മാറി വരും” എന്ന ആസൂത്രിതമായ കെട്ടുകഥ കൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ള പൂശുന്നത്. നിലവിലുള്ള ഇടതു പക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പു കൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചു വിടല്‍ തൊട്ട് രാജീവ് തരംഗവും സംഘടിതമായ മാധ്യമ – യുഡിഎഫ് കള്ള പ്രചാര വേലയും സര്‍വ്വ വര്‍ഗ്ഗീയ – പിന്തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളും കൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചു പറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

“മുന്‍ സര്‍ക്കാരിന്റെ കാലത്തെ നല്ലതെല്ലാം നശിപ്പിക്കുക” എന്ന യുഡിഎഫിന്റെ ഈ പിന്തിരിപ്പന്‍ നശീകരണ നയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജന ക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine